കുണ്ടലഹള്ളി അടിപ്പാത പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു

ബെംഗളൂരു: നിരവധി സമയപരിധികൾ നഷ്‌ടപ്പെട്ടതിന് ശേഷം, ഐടി ഹബ്ബിന്റെ പ്രധാന കണ്ണിയായ കുണ്ടലഹള്ളി ജംഗ്ഷനിലെ അടിപ്പാത തിങ്കളാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുത്തു. പുതുതായി നിർമിച്ച ഗ്രേഡ് സെപ്പറേറ്ററിന്റെ ഉദ്ഘാടനം ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. നാലുവരിപ്പാതയുള്ള അടിപ്പാത വാഹനയാത്രക്കാർക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്. ബെംഗളൂരുവിന്റെ മധ്യഭാഗങ്ങളെ ഐടി ഹബ്ബുമായി ബന്ധിപ്പിക്കുന്ന ഓൾഡ് എയർപോർട്ട് റോഡിൽ നിർദേശിച്ചിരിക്കുന്ന സിഗ്നൽ രഹിത ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഗ്രേഡ് സെപ്പറേറ്റർ. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് പദ്ധതി ആവിഷ്കരിച്ചെങ്കിലും, വസ്തുവകകൾ ഏറ്റെടുക്കുന്നതിലെ കാലതാമസം കാരണം…

Read More

യാത്രക്കാരുടെ മനസ്സുനിറച്ച് ആരവങ്ങളില്ലാതെ വിശ്വേശ്വരയ്യ ടെർമിനൽ തുറന്നു.

train

ബെംഗളൂരു: നിർമ്മിച്ച് ഒരു വർഷത്തിലേറെയായ സർ എം വിശ്വേശ്വരയ്യ ടെർമിനൽ ബൈയ്യപ്പനഹള്ളി (എസ്‌എം‌വി‌ബി) തിങ്കളാഴ്ച സർവീസുകൾക്കായി തുറന്നു, തിങ്കളാഴ്ച വൈകുന്നേരം എറണാകുളം ട്രൈ-വീക്ക്‌ലി എക്‌സ്‌പ്രസ് അതിന്റെ പ്ലാറ്റ്‌ഫോമിൽ നിന്ന് യാതൊരു ആർഭാടവുമില്ലാതെയാണ് യാത്ര തുടങ്ങിയത്. എന്നിരുന്നാലും, തിങ്കളാഴ്ച വൈകുന്നേരം യാത്രക്കാരെക്കാൾ കൂടുതലായിരുന്നു ഈ നിമിഷം ആഘോഷിക്കാൻ എത്തിയ റെയിൽവേ പ്രേമികളും ആക്ടിവിസ്റ്റുകളും മാധ്യമ പ്രവർത്തകരും. യാത്രയ്ക്ക് മുൻപേ പ്ലാറ്റ്‌ഫോമിലുടനീളം ആർപ്പുവിളികൾ മുഴങ്ങിയിരുന്നു അതേസമയം ഓരോ മുക്കും മൂലയും സെൽഫി സ്പോട്ടുകളായി മാറി. തുടർന്ന് ഈ സൗകര്യം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പിനെക്കുറിച്ചും പലരും സംസാരിച്ചു. ടെർമിനൽ…

Read More

രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെം​ഗളുരുവിൽ തുടക്കം

  ബെം​ഗളുരു: രാജ്യത്തെ ആദ്യ ഇലക്ട്രിക് ടെക്നോളജി മാനുഫാക്ചറിംങ് ഹബിന് ബെം​ഗളുരുവിൽ തുടക്കമായി. വൈദ്യുത വാഹന നിർമ്മാണത്തിനായാണ് ഹബ് തുടങ്ങിയിരിക്കുന്നത്. വ്യവസായ മന്ത്രി കെജെജോർജ്, റവന്യൂ മന്ത്രി ആർ വി ദേശ്പാണ്ഡെ , സാമൂഹികക്ഷേമ മന്ത്രി പ്രിയങ്ക് ഖർ​ഗെ, മഹീന്ദ്ര ലിമിറ്റഡ് എംഡിയും മഹീന്ദ്ര ഇലക്ട്രിക് ചെയർമാനുമായ പവൻ ​ഗോയങ്കെ ഉദ്ഘാടനം നിർവഹിച്ചു.

Read More
Click Here to Follow Us