നൈജീരിയയിൽ നിന്നുള്ള യാത്രക്കാരന് കോവിഡ് ; ഒമിക്രോണെന്ന് സംശയം

ബെംഗളൂരു : നൈജീരിയയിൽ നിന്ന് ബെംഗളുരു വഴി ബെലഗാവിയിലേക്ക് യാത്ര ചെയ്ത ഒരാൾക്ക് ഒമൈക്രോൺ പോസിറ്റീവ് ആണെന്ന് സംശയിക്കുന്നു. വ്യക്തിയെ ഹോം ഐസൊലേഷനിലേക്ക് അയച്ചിട്ടുണ്ടെന്നും സ്രവ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും എസ്.വി. ജില്ലാ ആരോഗ്യ കുടുംബക്ഷേമ ഓഫീസർ മുനിയാൽ പറഞ്ഞു.    

Read More

ഒമിക്രോൺ; കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ നിർദേശം

BOARDER

ബെംഗളൂരു : കോവിഡ് കേസുകളിലെ വർധന കണക്കിലെടുത്ത് കർണാടക അതിർത്തികളിൽ പരിശോധന ശക്തമാക്കാൻ നിർദേശം. കേരളത്തിൽ നിന്നെത്തുന്നവർക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി മറ്റ് സംസ്ഥാനകളിൽ നിന്ന് അതിർത്തി വഴി വരുന്നവർക്ക് ബാധകമായിരിക്കും. മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ കർണാടക അതിർത്തി കടക്കാൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം ആകണം എന്ന് ആരോഗ്യ വിദക്തർ സർക്കാരിന് നിർദേശം നൽകിയിരുന്നു. 

Read More

ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തിട്ട് മൂന്നാഴ്ച, സംസ്ഥാനത്ത്‌ ഒമിക്രോൺ ക്ലസ്റ്റർ ഇല്ല

ബെംഗളൂരു: നവംബർ 22 ന് ഒരു ഡോക്ടർക്ക് കോവിഡ് -19 പോസിറ്റീവ് ആണെന്നും പിന്നീട് ഒമിക്രോൺ വേരിയന്റ് ബാധിച്ചതായി കണ്ടെത്തി. യാത്രാ ചരിത്രമില്ലാത്ത ആദ്യത്തെ പ്രാദേശിക കേസായിരുന്നു അത്. ഡിസംബർ 2 ന് ജീനോമിക് സീക്വൻസിംഗിലൂടെ ഡോക്ടറുടെ സ്വാബ് സാമ്പിളിലെ ഒമിക്‌റോൺ വേരിയന്റ് സ്ഥിരീകരിച്ചു. കർണാടകയിൽ ഇതുവരെ ഒമൈക്രോൺ ക്ലസ്റ്ററുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ആശ്വസിക്കാറായില്ല എന്ന് വൈറോളജിസ്റ്റും കോവിഡ് സാങ്കേതിക ഉപദേശക സമിതി അംഗവുമായ ഡോ. വി രവി മുന്നറിയിപ്പ് നൽകി. അദ്ദേഹം പറയുന്നതനുസരിച്ച്, പുതിയ വേരിയന്റിന്റെ വ്യാപനവും സമൂഹ വ്യാപനം ഉണ്ടാകുമോ എന്നതും…

Read More

ഒമി​ക്രോ​ണ്‍; ആ​ദ്യ മ​രണം സ്ഥി​രീ​ക​രിച്ചു

ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​നി​ലാ​ണ് ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.  ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​താ​യും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രാ​ൾ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നും ജോ​ണ്‍​സ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ലോ​ക​രാ​ജ്യ​ങ്ങ​ൾ യാ​ത്ര​യ്ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

Read More

ഒമിക്രോൺ ഭീഷണി: ജനങ്ങളെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

ബെംഗളൂരു: സിറ്റി കോർപ്പറേഷനോടൊപ്പം ബെംഗളൂരു റൂറൽ ജില്ലാ ഭരണകൂടവും കൂടാതെ എയർപോർട്ട് ഉദ്യോഗസ്ഥരും നഗരത്തിലെത്തുന്ന ഓരോ വ്യക്തിയെയും, പ്രത്യേകിച്ച് എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു. എല്ലാ യാത്രക്കാരും, പ്രത്യേകിച്ച് അന്താരാഷ്‌ട്ര സഞ്ചാരികളും സ്വയം ക്വാറന്റൈനിൽ കഴിയണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ പ്രത്യേകിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെങ്കിലും, പൗരന്മാർ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . കൂടാതെ “സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും, ഓരോ കേസും പ്രോട്ടോക്കോൾ അനുസരിച്ചാണ് കൈകാര്യം ചെയ്തുവരുന്നത് എങ്കിൽകൂടിയും ആളുകളും…

Read More

കേരളത്തിൽ ആദ്യ ഒമൈക്രോൺ കേസ് റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു: കൊവിഡ്-19 വേരിയന്റ് ഒമിക്‌റോണിന്റെ ആദ്യ കേസ് കേരളത്തിൽ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് അടുത്തിടെ വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്, എന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. രോഗിയുടെ നില സുരക്ഷിതമാണെന്നും വൈറസിന്റെ പുതിയ വകഭേദം പടരുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നതിനാൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read More

സംസ്ഥാനത്ത് മൂന്നാമത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു

ബെംഗളൂരു : ദക്ഷിണാഫ്രിക്കയിലെ ബിസിനസ്സ് യാത്രയ്ക്ക് ശേഷം നഗരത്തിലേക്ക് മടങ്ങിയ 34 കാരനായ ബെംഗളൂരു സ്വദേശിക്ക്, കോവിഡ് -19 ന്റെ ഒമിക്രോൺ വേരിയന്റ് സ്ഥിരീകരിച്ചു. ബൗറിംഗ് ആൻഡ് ലേഡി കഴ്സൺ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മാറ്റുകയും ചെയ്തു . ഡിസംബർ 1 ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴി ബെംഗളൂരുവിൽ എത്തിയത്, അവിടെ അദ്ദേഹം ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാകുകയും പിന്നീട് പരിശോധന നടത്തുകയും ചെയ്തു.a

Read More

ബെംഗളൂരുവിൽ കോവിഡ്-19 ടെസ്റ്റ് കിറ്റുകളുടെ ഡിമാൻഡ് വർധിക്കുന്നു

COVID TESTING

ബെംഗളൂരു : കൊറോണ വൈറസിന്റെ വകഭേദം ഒമിക്രോൺ ഭീതി പരത്തിയതോടെ യാത്ര പോലുള്ള ചില പ്രവർത്തനങ്ങൾക്ക് ആർടി-പിസിആർ ടെസ്റ്റുകളുടെ ആവശ്യകത സംസ്ഥാന സർക്കാരുകൾ നിർബന്ധമാക്കി. അത്കൊണ്ട് ടെസ്റ്റിംഗ് സെന്ററുകളിൽ കോവിഡ് -19 ടെസ്റ്റിന് വേണ്ടി ആളുകൾ നീണ്ട നിര കാണ്ണാൻ സാധിക്കും, അതിനാൽ കിറ്റുകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാനത്തെ വാക്സിനേഷൻ ഡ്രൈവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ടെസ്റ്റ് കിറ്റുകൾ പോലുള്ള വിഭവങ്ങൾ മിതമായി ഉപയോഗിക്കാനും വിദഗ്ധർ സർക്കാരിനെ നിർദ്ദേശം നൽകി. നവംബറിൽ, അണുബാധയുടെ രണ്ടാം തരംഗം കുറയുകയും കേസുകൾ കുറയുകയും…

Read More

ഒമിക്രോൺ രോഗികളുടെ ഡിസ്ചാർജ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി – വിശദമായി വായിക്കാം

ബെംഗളൂരു : ആരോഗ്യവകുപ്പ് ഡിസംബർ 10-ന് കൊവിഡ്-19-ന്റെ ഒമൈക്രോൺ വേരിയന്റ് ബാധിച്ച രോഗികളുടെ ഡിസ്ചാർജ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങി 10 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങളില്ലാത്തവരും രണ്ട് ആർടി-പിസിആർ പരിശോധനകളിൽ നെഗറ്റീവ് ആണെങ്കിൽ രോഗികളെ ഡിസ്ചാർജ് ചെയ്യാം. നേരിയ തോതിലുള്ള അണുബാധയുള്ള രോഗികൾക്ക്, ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് തുടർച്ചയായി മൂന്ന് ദിവസമായി (ആന്റിപൈറിറ്റിക്സ് ഇല്ലാതെ) പനിയോ മറ്റേതെങ്കിലും ലക്ഷണങ്ങളോ ഇല്ലെങ്കിൽ, രോഗലക്ഷണങ്ങൾ ആരംഭിച്ച് 10 ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാം. കഴിഞ്ഞ 4 ദിവസങ്ങളിൽ (ഓക്‌സിജൻ പിന്തുണയില്ലാതെ) രോഗി 95%-ന് മുകളിൽ…

Read More

ഒമിക്രോൺ; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ

ബെംഗളൂരു : ഒമിക്‌റോണിന്റെ അവസ്ഥയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ സുദർശൻ പറഞ്ഞതായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ച പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ്-19ന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ കണ്ടെത്തലുകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സുദർശൻ സംസ്ഥാന മന്ത്രിസഭയെ വിവരമറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ മന്ത്രി സഭ യോഗത്തിന് ശേഷം കൂടുതൽ നിയന്ത്രണങ്ങൾ വരും എന്ന സൂചന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നൽകിയിരുന്നു. എന്നാൽ സാങ്കേതിക ഉപദേശക സമിതി ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് നിയന്ത്രണങ്ങൾ ഏത് താരത്തിലുള്ളതാകും…

Read More
Click Here to Follow Us