മാരക ലഹരി മരുന്നുകളുമായി നൈജീരിയൻ സ്വദേശി പിടിയിൽ

ബെംഗളൂരു: നൈജീരിയ സ്വദേശിയായ യുവാവ് 13.61 ഗ്രാം എം.ഡി.എം.എ.യുമായി നഗരത്തില്‍ പിടിയില്‍. വിദ്യാരണ്യപുരയിലെ താമസക്കാരനായ ജെയിംസ് ഓവലെ ആണ് കാമാക്ഷിപാളയ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍നിന്ന് 3.46 ഗ്രാം എം.ഡി.എം.എയും തുടര്‍ന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 10.15 ഗ്രാം എം.ഡി.എം.എയും പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് സുമനഹള്ളി ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് വില്‍പനക്ക് ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. ഇയാളില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. വിദ്യാര്‍ഥി വിസയിലെത്തിയ ഇയാള്‍ വിസാകാലാവധി കഴിഞ്ഞശേഷവും നഗരത്തില്‍ താമസിച്ചുവരുകയായിരുന്നു. രണ്ടുവര്‍ഷം മുമ്പ്…

Read More

ലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…

Read More

ഓൺലൈൻ തട്ടിപ്പ്, നൈജീരിയക്കാരൻ പിടിയിൽ

ബെംഗളൂരു: നാല്‍പ്പത്തിമൂന്നു ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്‌ നടത്തിയ കേസില്‍ പ്രതി നൈജീരിയന്‍ പൗരന്‍ ആന്റണി ഒഗനറബോ എഫിധരെ പോലീസ്  പിടികൂടി. കാസര്‍ഗോഡ്‌ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ പി. അജിത്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ മൂന്നു ദിവസത്തെ ശ്രമത്തിനൊടുവില്‍ പ്രതിയെ കീഴടക്കിയത്‌. ലാപ്‌ടോപ്‌, എക്‌സ്‌റ്റേണല്‍ ഹാഡ്‌ ഡിസ്‌ക്‌, പെൻഡ്രൈവ്‌, 4 മൊബൈല്‍ ഫോണ്‍, വിവിധ ബാങ്കുകളുടെ 7 എ.ടി.എം കാര്‍ഡുകള്‍, 3 പാസ്‌പോട്ടുകള്‍, ഡോളറിന്റെ ഫോട്ടോകോപ്പികള്‍ തുടങ്ങിയവയും ഇയാളിൽ നിന്നും പിടിച്ചെടുത്തു. എസ്‌.ഐ: പി. മധുസൂദനന്‍, എ.എസ്‌.ഐ: കെ.വി ജോസഫ്‌, സി.പി.ഒമാരായ ബിജോഷ്‌ വര്‍ഗീസ്‌, ഷാജു…

Read More
Click Here to Follow Us