കീടനാശിനി പുക ശ്വസിച്ച് നഴ്സിങ് വിദ്യാർത്ഥികൾ ആശുപത്രിയിൽ 

ബെംഗളൂരു: കീടനാശിനിയുടെ പുക ശ്വസിച്ച നഴ്സിങ് വിദ്യാർഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പത്തൊൻപത് വിദ്യാർഥികളെ വിവിധ അശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ഹോസ്റ്റലിൻ്റെ ബേസ്മെൻ്റില്‍ റാറ്റ് ആക്സ് എന്ന കീടനാശിനി തളിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പുക ശ്വസിച്ച്‌ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികള്‍ക്ക് ഉടൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഹോസ്റ്റല്‍ ജീവനക്കാർ ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ജയൻ വർഗീസ്, ദിലീഷ്, ജോമോൻ എന്നീ വിദ്യാർഥികളെ എസിയുവില്‍ പ്രവേശിപ്പിച്ചു. മറ്റുള്ള വിദ്യാർഥികള്‍ സുഖം പ്രാപിക്കുന്നതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബിഎൻഎസ് സെക്ഷൻ 208…

Read More

പരീക്ഷ ഫലം വന്നപ്പോൾ 300 ൽ 310 മാർക്ക്; കണ്ണുതള്ളി വിദ്യാർത്ഥികൾ

ബെംഗളൂരു: പരീക്ഷയിൽ 300 ൽ 310 നേടിയ വിദ്യാർത്ഥികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസ് ലെ വിദ്യാർത്ഥികള്‍ക്കാണ് പരീക്ഷാഫലം വന്നപ്പോള്‍ 300 -ല്‍ 310, 300 -ല്‍ 315 ഒക്കെ മാർക്ക് കിട്ടിയത്. ജനുവരിയില്‍ നടന്ന ബിഎസ്‍സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതിയ വിദ്യാർത്ഥികളില്‍ ചിലർക്കാണ് ഇങ്ങനെ വിചിത്രമായ ചില മാർക്കുകള്‍ കിട്ടിയത്. ശരിക്കും ഇതൊരു തമാശയാണെന്ന് വിദ്യാർത്ഥികളില്‍ ഒരാള്‍ പ്രതികരിച്ചു. പരീക്ഷയെഴുതിയ എന്റെ ക്ലാസിലെ കുട്ടികള്‍ക്ക് 300 -ല്‍ 310 ഉം 315…

Read More

നേഴ്സിംഗ് പഠനത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കബളിപ്പിക്കുന്നത് അന്വേഷിക്കാൻ നിർദേശം

തിരുവനന്തപുരം : കർണാടകയിലെ നേഴ്സിംഗ് പഠനത്തിന്റെ പേരിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷന്റെ ഉത്തരവ്. സംസ്ഥാന പോലീസ് മേധാവിക്കാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജൂനാഥ് ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചതോടെയാണ് നഴ്സിങ് പഠനത്തിന് താൽപ്പര്യം വർധിച്ചത്. 1100 ഓളം നേഴ്സിംഗ് കോളേജുകൾ ബംഗളുരുവിലുണ്ട്. ബംഗളുരുവിലെ കോളേജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജൻറുമാരുണ്ട്. സാധാരണ കേരളത്തിലെ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്. ഒരു വർഷം 3 ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ…

Read More

ബി എസ് സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധം 

ബെംഗളുരു: 2023-2024 അധ്യയന വര്‍ഷം മുതല്‍ ബിഎസ്‌സി നഴ്സിംഗ് പഠനത്തിന് പൊതു പ്രവേശന പരീക്ഷ നിര്‍ബന്ധമാക്കി കര്‍ണാടക. സംസ്ഥാനത്തെ എല്ലാ നഴ്സിംഗ് കോളജുകളിലും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇനി അഡ്മിഷന്‍ നല്‍കുകയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കര്‍ണാടക എക്സാമിനേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാകും പരീക്ഷയുടെ നടത്തിപ്പ്. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ ലിങ്ക് ഏപ്രില്‍ 14 മുതല്‍ ലഭ്യമാക്കുമെന്നാണ് അറിയിപ്പ്. നഴ്സിംഗ് പ്രവേശനത്തിന് പൊതു പരീ‍ക്ഷ നടപ്പിലാക്കണമെന്ന് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയുടെ പുതിയ പ്രഖ്യാപനം. 498 അംഗീകൃത നഴ്സിംഗ്…

Read More

നഴ്സിംങ് കോളേജുകൾ; സർവ്വകലാശാലയൊരുങ്ങുന്നു

ബെം​ഗളുരു: നഴ്സിംങ് കോളേജുകൾക്ക് മാത്രമായി സംസ്ഥാനത്ത് സർവകലാശാല വരുന്നു. നിലവിൽ രാജീവ്​ഗാന്ധി യൂണിവേഴ്സിറ്റി ഒാഫ് ഹെൽത്ത് സയൻസിന്റെ നിയന്ത്രണത്തിലാണ് നഴ്സിംങ് കോളേജുകൾ.

Read More
Click Here to Follow Us