ബെംഗളൂരു: സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് പുതിയ 120 ഓളം അഡ്വാൻസ് ലൈഫ് സപ്പോർട്ട് (എ.എൽ.എസ്.) ആംബുലൻസുകൾ കൂടി നൽകി. വിധാൻ സൗധക്കുമുന്നിൽ നടന്ന ഫ്ളാഗ്ഓഫ് ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ എന്നിവർ ചേർന്ന് ആംബുലൻസുകൾ പുറത്തിറക്കി. 108 പദ്ധതിയുടെ കീഴിൽ നൂതന സൗകര്യങ്ങളോടുകൂടിയ ആംബുലൻസുകളാണ് പുറത്തിറക്കിയത്. സംസ്ഥാനത്ത് പ്രാദേശിക, താലൂക്ക് തലങ്ങളിൽ ആരോഗ്യ സൗകര്യങ്ങൾ ശക്തിപ്പെടുത്തി വരുകയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെയും കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ ആംബുലൻസുകൾ കൊണ്ടുവന്നതെന്നും…
Read More