നീറ്റ് പരീക്ഷ ഹാളിൽ അടിവസ്ത്രം ഊരിമാറ്റാൻ നിർബന്ധിതരായി; വെളിപ്പെടുത്തലുമായി കൂടുതൽ വിദ്യാർത്ഥികൾ

കൊച്ചി: സുരക്ഷാ കാരണങ്ങളാൽ കേരളത്തിലെ പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ നീറ്റ് പരീക്ഷാർത്ഥികൾ അടിവസ്ത്രം അഴിക്കാൻ നിർബന്ധിതരായതിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ, സമാനമായ ആരോപണങ്ങളുമായി കൂടുതൽ രക്ഷിതാക്കൾ രംഗത്തെത്തിയതോടെ വിഷയം ചർച്ചയാവുക ആണ്. ജൂലായ് 17-ന് ഞായറാഴ്ച, തന്റെ മകളെയും മറ്റ് വിദ്യാർത്ഥിനികളെയും അടിവസ്ത്രമില്ലാതെ പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് വിദ്യാർത്ഥിയുടെ രക്ഷിതാവ് കൊല്ലം റൂറൽ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ആയൂരിലെ മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഹാജരാകുകയായിരുന്നു വിദ്യാർഥികൾ. മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ…

Read More

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സംഭവത്തില്‍ നേരിട്ടോ പരീക്ഷയുടെ സമയത്തോ അതിന് ശേഷമോ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് എന്‍ടിഎ അറിയിച്ചു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ പരിശോധന നടത്തുമെന്ന് എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡിന്റെ വിശദാംശങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഏത് സാഹചര്യത്തിലായാലും അടിവസ്ത്രം അഴിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്‍ടിഎ പറഞ്ഞു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും…

Read More

കർണാടകയിൽ നീറ്റ്, ജെഇഇ തുടങ്ങിയ മത്സര പരീക്ഷകൾക്ക് ഇനിമുതൽ സൗജന്യ കോച്ചിംഗ്.

ബെംഗളൂരു: നിരവധി മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഓൺലൈൻ കോച്ചിംഗ് നൽകുമെന്ന് 2022-23 കർണാടക ബജറ്റിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഈ പരീക്ഷകളിൽ കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി), യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി), ബാങ്കിംഗ്, റെയിൽവേ, കമ്പൈൻഡ് ഡിഫൻസ് സർവീസസ് എക്‌സാമിനേഷൻ (സിഡിഎസ്), നാഷണൽ എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ജോയിന്റ് എൻട്രൻസ് പരീക്ഷ(ജെഇഇ) എന്നിങ്ങനെ മറ്റ് മത്സര പരീക്ഷകളും ഉൾപ്പെടും. മുഖ്യമന്ത്രി വിദ്യാർത്ഥി മാർഗദർശിനി എന്ന പുതിയ പദ്ധതി സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ…

Read More

നീറ്റ് പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കന്നട സംഘടനകൾ

ബെംഗളൂരു: നവീന്റെ മരണവുമായി ബന്ധപ്പെട്ട് കർണാടകത്തിൽ പ്രതിഷേധം ശക്തമാവുന്നു. യുക്രെയ്നില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി എസ്.ഡി. നവീന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ, രാജ്യത്തെ വൈദ്യ​ശാസ്ത്ര പഠനത്തിനായുള്ള ‘നീറ്റ്’ പ്രവേശന പരീക്ഷ നിരോധിക്കണമെന്ന ആവശ്യവുമായി കര്‍ണാടകയില്‍ കന്നട സംഘടനകളുടെ പ്രതിഷേധം രൂക്ഷമാവുന്നു. പ്രീ യൂനിവേഴ്സിറ്റി പരീക്ഷയില്‍ 97 ശതമാനം മാര്‍ക്ക് നേടിയിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ ക്വാട്ടയില്‍ നവീന് മെഡിക്കല്‍ സീറ്റ് ലഭിച്ചില്ലെന്നും സ്വകാര്യ കോളജിലെ ഫീസ് താങ്ങാനാകാത്തതിനാലാണ് യുക്രെയ്നില്‍ അയക്കേണ്ടിവന്നതെന്നും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ വിമര്‍ശിച്ചുകൊണ്ട് നവീന്‍റെ പിതാവ് ശേഖരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായി…

Read More

2022 നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു.

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയത്. ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ്…

Read More

മെഡിക്കൽ പ്രവേശനത്തിനായുള്ള നീറ്റ്-പിജി കൗൺസലിംഗ് ബുധനാഴ്ച ആരംഭിക്കും.

ന്യൂഡൽഹി: നീറ്റ്-പിജി കൗൺസലിംഗ് ജനുവരി 12 മുതൽ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. 2021-22 വർഷത്തേക്കുള്ള നീറ്റ്-പിജി പ്രവേശനത്തിനുള്ള മെഡിക്കൽ കൗൺസലിംഗ് പുനരാരംഭിക്കാൻ ജനുവരി 7 ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകിയട്ടുണ്ട്. കൂടാതെ 27 ശതമാനം ഒബിസി, 10 ശതമാനം ഇഡബ്ല്യുഎസ് ക്വാട്ടകളുടെ സാധുതയും ഇത്തവണ ഉയർത്തിയട്ടുണ്ട്. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം റസിഡന്റ് ഡോക്ടർമാർക്ക് ഉറപ്പുനൽകിയതുപോലെ തന്നെ 2022 ജനുവരി 12 മുതലാണ് മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി NEET-PG കൗൺസലിംഗ് ആരംഭിക്കുന്നുത്. ഇത്…

Read More
Click Here to Follow Us