2022 നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു.

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പി.ജി. പരീക്ഷ മാറ്റിവെച്ചു. പരീക്ഷ മാറ്റിവെക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചു. മാർച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്.

നീറ്റ് പി.ജി കൗണ്‍സിലിങ് ഇപ്പോള്‍ നടക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരീക്ഷ മാറ്റിയത്. ആറ് മുതല്‍ എട്ട് ആഴ്ചത്തേക്ക് പരീക്ഷ മാറ്റുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് എം.ബി.ബി.എസ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പരീക്ഷ മാറ്റിവെച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts