കോവിഡ് നിരക്ക് ഉയരുന്നു;അന്തർജില്ലാ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം ശക്തമാക്കി

മൈസൂർ; കോവിഡ് നിരക്ക് ഉയരുന്നു, കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ അന്തർജില്ലാ ചെക്‌പോസ്റ്റുകളിൽ നിരീക്ഷണം വീണ്ടും സജീവമായി. ചാമരാജനഗർ ജില്ലയിലേക്കുകടക്കുന്ന ചെക് പോസ്റ്റുകളിലാണ് യാത്രക്കാർക്ക് നിരീക്ഷണമേർപ്പെടുത്തിയത്. ചെക് പോസ്റ്റുകളിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യനില പരിശോധിക്കുന്നതും പുനരാരംഭിച്ചു. ഇതുവരെ കാര്യമായി കോവിഡിന് പിടികൊടുക്കാതെ നിന്ന ജില്ലയിൽ ഇപ്പോൾ രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇത് കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ. ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനം വൈകീട്ട് നാല് മണിവരെ മാത്രമാക്കി. ടി. നരസിപൂരിലും ഹനുസൂരിലും വൈകീട്ട് മൂന്ന് മണിവരെ മാത്രം കടകൾ തുറന്നാൽ മതിയെന്ന് മതിയെന്ന് കച്ചവടക്കാർ തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ മൈസൂരുവിൽ…

Read More

സൈക്കിളുകൾക്ക് മാത്രമായി ട്രാക്ക്; മൈസുരു പദ്ധതി നടപ്പാക്കിയത് 8 വർഷങ്ങൾക്ക് മുൻപേ

ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ മഞ്ഞയും കറുപ്പും കൊണ്ട് ട്രാക്കിനെ വേർതിരിച്ചിട്ടുമുണ്ട്.

Read More

മൈസുരു-ബെം​ഗളുരു; ഹൈവേ വീതികൂട്ടുന്നു: നടപടികൾ ഉടൻ

ബെം​ഗളുരു: മൈസുരു -ബെം​ഗളുരു ഹൈവേ വീതികൂട്ടുന്നു. നാലുവരിപ്പാത എട്ടുവരിപ്പാതയാക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്. 117 കിലോമീറ്റർ വരുന്ന പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക. 6400 കോടിയുടെ പദ്ധതിയാണിത്. റോഡ് യാഥാർഥ്യമാകുമ്പോൾ ഇരുന​ഗരങ്ങൾക്കുമിടയിലെ യാത്രാ സമയം ഒന്നര മണിക്കൂറായി കുറയും.

Read More

ദസറ ആഘോഷം; ​ആനകൾക്ക് ആചാരപരമായ യാത്രയയപ്പ് നൽകി

ദസറ ആഘോഷം; ദസറ ആഘോഷത്തിന്റെ പ്രധാന ആകർഷണമായ ജംബോ സവാരിയിൽ പങ്കെടുത്ത ആനകൾക്ക് ആചാരപരമായ  യാത്രയയപ്പ് നൽകി. സുവർണ്ണ ഹൗഡ പല്ലക്കിലേറ്റിയ 9 ആനകളെ കുടകിലേക്ക് കൊണ്ടുപോയി. ആനപാപ്പാൻമാർക്ക് വിഭവസമൃദ്ധമായ സദ്യയും, മൈസൂർ പാലസ് ബോർഡിന്റെ വക ഉപഹാരവും നൽകിയാണ് യാത്രയയപ്പ് ചടങ്ങ് നടത്തിയത്.

Read More
Click Here to Follow Us