ബെംഗളൂരു: ഹൈക്കോടതി അനുമതി നൽകിയതോടെ മൈസൂർ റോഡ് സാറ്റ്ലൈറ്റ് ടെർമിനലിനു മുന്നിൽ കാൽ നട യാത്രക്കാർക്ക് ഉള്ള മേൽപ്പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. 2016ൽ ആണ് പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ ബസ് ടെർമിനലിന്റെ പ്രവേശന കവാടത്തെയും ടിംബർ യാർഡിനെയും ബന്ധിപ്പിച്ച് മേൽപാലം നിർമ്മിക്കുന്നതിന് സ്വകാര്യ ഏജൻസിക്ക് ബിബിഎംപി അനുമതി നൽകിയത്. ബാങ്ക് രേഖകൾ ഉൾപ്പെടെയുള്ളവ സമർപ്പിക്കാത്തതിനാൽ 2019-ൽ അനുമതി പിൻവലിച്ചു . ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങി പാലം പണി പാതി വഴിയിൽ നിലയ്ക്കുകയായിരുന്നു. സ്വകാര്യ ഏജൻസി നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ചാണ്…
Read MoreTag: Mysuru road
പാലസ് റോഡിന്റെ ഒരു ഭാഗം ഒരാഴ്ചത്തേക്ക് അടച്ചു
ബെംഗളൂരു: മൈസൂർ ബാങ്ക് സർക്കിൾ മുതൽ മഹാറാണി കോളേജ് അണ്ടർപാസ് വരെയുള്ള പാലസ് റോഡ്, ടെൻഡർഷുവറിന് കീഴിൽ ഭൂഗർഭ പൈപ്പ് ലൈൻ ജോലികൾ സുഗമമാക്കുന്നതിന് ഓഗസ്റ്റ് 7 മുതൽ 13 വരെ എല്ലാ വാഹന ഗതാഗതവും അടച്ചിടും. തുടർന്നുള്ള വഴിതിരിച്ചുവിടലുകൾ ട്രാഫിക് പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ട് 1. ചാലൂക്യ (ബസവേശ്വര) സർക്കിളിൽ നിന്ന് മൈസൂർ ബാങ്ക് സർക്കിളിലേക്ക് പോകുന്ന വാഹനങ്ങൾ മഹാറാണി കോളേജ് അണ്ടർപാസിന് സമീപം ഇടത്തോട്ട് തിരിഞ്ഞ് കെആർ സർക്കിളിൽ എത്തി പോസ്റ്റ് ഓഫീസ് റോഡിൽ വലത്തേക്ക് തിരിഞ്ഞ് മൈസൂർ ബാങ്ക് സർക്കിളിലെത്തണം. 2.…
Read Moreസർവകലാശാല ജംഗ്ഷനിൽ പാലം നിർമ്മാണം ഇഴയുന്നു, മൈസൂരു റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം
ബെംഗളൂരു: ബെംഗളൂരു സർവകലാശാല ജംക്‌ഷനിലെ മഴവെള്ളക്കനാലിനു മുകളിലെ പാലത്തിന്റെ നിർമാണം ഇഴയുന്നതിനാൽ മൈസൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ജ്ഞാനഭാരതി ക്യാമ്പിൽ നിന്ന് മൈസൂർ റോഡിലേക്ക് പ്രവേശിക്കുന്നയിടത്താണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. 60 വർഷത്തിലേറെ പഴക്കമുള്ള പാലം പൊളിച്ചുപണിയാൻ 6 മാസം മുമ്പ് ബിബിഎംപി നടപടി ആരംഭിച്ചെങ്കിലും ഇടക്കാലത്തു പ്രവൃത്തി നിലച്ചു. 6 വരി പാതയിൽ പാലത്തിന്റെ വീതിയില്ലാത്ത ഇവിടെ 2 വരിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ശക്തമായ മഴയിൽ കനാൽ നിറഞ്ഞൊഴുകി വെള്ളം റോഡിലേക്ക് ഒഴുകുന്നത് പതിവാണ്. വെള്ളം കുത്തിയൊലിച്ചു മെട്രോ തൂണുകൾക്കടിയിൽ നിന്ന് മണ്ണൊലിച്ച് പോയതോടെ…
Read Moreമൈസൂരു റോഡിലെ ടാറിങ് ബിഎംആർസി പുനരാരംഭിച്ചു
ബെംഗളൂരു: മാസങ്ങളായി മുടങ്ങികിടന്നിരുന്ന മൈസൂരു റോഡിലെ ടാറിങ് ബിഎംആർസി പുനരാരംഭിച്ചു. ബിബിഎംപിയുമായുള്ള ഭിന്നതകളെ തുടർന്നു നിർത്തിവച്ചിരുന്ന പണികളായിരുന്നു ഇത്. മെട്രോ പണികൾക്കു ശേഷം റോഡ് റീടാറിങ് നടത്താമെന്നാണു ബിഎംആർസി നേരത്തെ ഉറപ്പുനൽകിയിരുന്നത്. എന്നാൽ പണി തീർന്നു മാസങ്ങൾ കഴിഞ്ഞിട്ടും റീടാറിങ് നടത്താതിരുന്ന സ്ഥലങ്ങളിൽ മഴ പെയ്തതോടെ വൻ കുഴികൾ രൂപപ്പെട്ടു തുടങ്ങി. കെങ്കേരി മുതൽ രാജരാജേശ്വരി നഗർ വരെയുള്ള ഭാഗങ്ങളിലാണു കൂടുതൽ കുഴികൾ ഉണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായ ബസ് അപകടത്തെ തുടർന്നാണ് ടാറിങ് പുനർ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ബാംഗ്ലൂർ സർവകലാശാല മെയിൻ…
Read More