ബെംഗളൂരു : തൃശ്ശൂരിൽ നിന്നും കോഴിക്കോട് താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു. യാത്രക്കാരിൽ മിക്കവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ബസ് തിരിച്ചയച്ചത്. ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കും എന്നും അധികൃതർ അറിയിച്ചു.
Read More