ബെംഗളൂരു:നാലു ശതമാനം മുസ്ലിം സംവരണം റദ്ദാക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനം മേയ് ഒമ്പതു വരെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി നിർദ്ദേശം. മറുപടി നൽകാൻ സംസ്ഥാന സർക്കാർ സമയം തേടിയ സാഹചര്യത്തിലാണിത്. ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്നയും ഉൾപ്പെട്ട ബഞ്ച് മേയ് ഒമ്പതിനു കേസിൽ വീണ്ടും വാദം കേൾക്കും. അതിനിടെ കേസ് നാലു തവണ മാറ്റിവച്ചതായും ഇനിയും മാറ്റിവയ്ക്കരുതെന്നും പരാതിക്കാർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദേവ് വാദിച്ചു. മുസ്ലിം സംവരണം റദ്ദാക്കിയ നടപടി തെറ്റായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണെന്ന് ഈ മാസം 13ന് കോടതി നിരീക്ഷിച്ചിരുന്നു.
Read More