സ്റ്റാലിന്റെയും കനിമൊഴിയുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; 54 കാരൻ അറസ്റ്റിൽ 

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും സഹോദരിയും എംപിയുമായ കനിമൊഴിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വേലു മുരുകാനന്ദന്‍ എന്ന 54 കാരനാണ് അറസ്റ്റിലായത്. ചെന്നൈ സൈബര്‍ ക്രൈം സെല്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റാലിന്റേയും കനിമൊഴിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് കേസ്. ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്റുകളും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ഇയാളുടെ…

Read More

വായ്പ തിരിച്ചടവ് മുടങ്ങി, വനിതാ ഗവർണറുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു

ചെന്നൈ: ബിജെപി ഭാരവാഹിയെടുത്ത വായ്പയുടെ തിരിച്ചടവു മുടങ്ങിയതോടെ മൊബൈല്‍ വായ്പാ ആപ് കമ്പനി വനിതാ ഗവര്‍ണറുടെ ഫോട്ടോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു. തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷയും തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്.ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ ഫോട്ടോയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ ആളുടെ ഫോണ്‍ ഗാലറിയിലുണ്ടായിരുന്ന സ്ത്രീകളുടെ ഫോട്ടോകളാണ് ലോണ്‍ ആപ്പുമായി ബന്ധപ്പെട്ടവര്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചത്. ബിജെപി ചെന്നൈ മുന്‍ ജില്ലാ ഭാരവാഹി ഗോപി എന്നയാള്‍ ലോണ്‍ ആപ് വഴി മാസങ്ങള്‍ക്കു മുന്‍പ് വായ്‌പ എടുത്തിരുന്നു. തിരിച്ചടവ്…

Read More
Click Here to Follow Us