ബെംഗളൂരു മലയാളികളുടെ “ഓണപ്പാച്ചില്‍” തുടങ്ങി ടിക്കെറ്റിനായി എങ്ങും നെട്ടോട്ടം;സ്പെഷ്യല്‍ സെര്‍വീസുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക-കേരള ആര്‍ സി സികള്‍.

ബെംഗളൂരു: കേരള, കർണാടക ആർ.ടി.സി.കൾ നേരത്തേ തന്നെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചതിനാൽ ഇത്തവണ ഓണാവധിക്ക് നാട്ടിൽ പോകുന്ന മലയാളികൾക്ക് ടിക്കറ്റ് ഇഷ്ടംപോലെ. അവധിയോടനുബന്ധിച്ച് പ്രത്യേക തീവണ്ടിയും സർവീസ് നടത്തുന്നതിനാൽ ഇത്തവണ ബെംഗളൂരു മലയാളികളുടെ യാത്രാ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള ആർ.ടി.സി. പത്തു ദിവസങ്ങളിലായി 70 സർവീസുകളും കർണാടക ആർ.ടി.സി. വിവിധ ദിവസങ്ങളിലായി 64 പ്രത്യേക സർവീസുകളുമാണ് പ്രഖ്യാപിച്ചത്. ഇതിൽ കർണാടക ആർ.ടി.സി.യുടെ എല്ലാ ബസുകളിലും റിസർവേഷൻ തുടങ്ങിയപ്പോൾ കേരള ആർ.ടി.സി.യുടെ 23, 24 തിയതികളിലെ പ്രത്യേക ബസുകളിൽ മാത്രമേ റിസർവേഷൻ തുടങ്ങിയുള്ളൂ. മറ്റു ദിവസങ്ങളിലെ ബസുകളിലും റിസർവേഷൻ തുടങ്ങുന്നതോടെ ടിക്കറ്റുകൾ ഇഷ്ടം പോലെയാകും.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

നിലവിൽ പ്രഖ്യാപിച്ച പ്രത്യേക സർവീസുകളിൽ ടിക്കറ്റ് തീർന്നാൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കുമെന്ന് ഇരു ആർ.ടി.സി.അധികൃതരും അറിയിച്ചിട്ടുണ്ട്. 23, 24 തീയതികളിലെ ബസുകളിലെ ടിക്കറ്റുകളാണ് വേഗത്തിൽ വിറ്റഴിയുന്നത്. ഈ ദിവസങ്ങളിൽ മലബാർ ഭാഗത്തേക്കുള്ള ബസുകളിലെ ടിക്കറ്റുകളെല്ലാം ഏതാണ്ട് വിറ്റഴിഞ്ഞു. അവധിക്കു ശേഷം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് ഇരു ആർ.ടി.സി.കളും പ്രത്യേക സർവീസുകൾ നടത്തും.

ഓണാവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റുകൾ തീർന്നിരുന്നു. യശ്വന്തപുര- എറണാകുളം പ്രതിവാര തത്കാൽ സർവീസാണ് സെപ്റ്റംബർ 25 വരെ സർവീസ് നടത്തുന്നത്. ചൊവ്വാഴ്ചളിൽ രാത്രി 10.45-ന് യശ്വന്തപുരത്തുനിന്നു പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 12-ന് എറണാകുളത്തെത്തും. തിരിച്ച് എറണാകുളത്തുനിന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം പുലർച്ചെ 4.30-ന് യശ്വന്ത്പുരയിലെത്തും. ഓഗസ്റ്റ് 21 -നും ബെഗളൂരുവിൽ നിന്ന് തീവണ്ടി സർവീസുള്ളതിനാൽ ഓണാവധിക്ക് പോകുന്ന മലയാളികൾ കൂടുതലും ഈ ദിവസത്തെ സർവീസിനെ ആശ്രയിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts