അൾസൂരിൽ ഓട്ടോ യാത്രയ്ക്കിടെ മലയാളി കൊള്ളയടിക്കപ്പെട്ടു.

ബെംഗളൂരു: ബാനസവാടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ഓട്ടോയിൽ പോവുകയായിരുന്നു മലയാളി യാത്രക്കാരനെ അൾസൂരിൽ വെച്ച് ഒരു സംഘം കൊള്ളയടിച്ചു. പുലർച്ചെ ബാനസവാഡി ട്രെയിൻ ഇറങ്ങിയശേഷം നീലസാന്ധ്രയിലെ തന്റെ താമസ സ്ഥലത്തേയ്ക് പോകവെയാണ് സംഭവം. അൾസൂർ ആർ.ബി.എൻ.എസ്. ഗ്രൗണ്ടിന് സമീപത്തുവച്ചാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേർ ഓട്ടോ തടഞ്ഞുനിർത്തിയ ശേഷം കബീറിനെയും ഓട്ടോഡ്രൈവറും കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവർ മാറിയതോടെ കബീറിന്റെ കൈവശമുണ്ടായിരുന്ന 3500 രൂപ തട്ടിയെടുത്ത ശേഷം സംഘം കടന്നുകളഞ്ഞു. മൊബൈൽ ഫോൺ ബാഗിൽ ആയിരുന്നതിനാൽ അത് നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ഓട്ടോഡ്രൈവറുടെ ഒത്താശയോടുകൂടിയാണോ കവർച്ച…

Read More

ബെംഗളൂരു – മൈസൂരു ഹൈവേയിലെ വാഹനാപകടം: മരിച്ചവരിൽ പാലക്കാട് സ്വദേശിയും.

ROAD ACCIDENT

ബെംഗളൂരു – മൈസൂരു ഹൈവേയിൽ കുമ്പലഗോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ പാലക്കാട് സ്വദേശിയും. തിങ്കളാഴ്ച വൈകുന്നേരം തിരക്കേറിയ മൈസൂരു-ബെംഗളൂരു ഹൈവേയിൽ കുമ്പൾഗോഡിൽ ട്രക്ക് മറിഞ്ഞ് കാറുകളുടെയും ബൈക്കിന്റെയും മുകളിലേക്കു മറിഞ്ഞ് രണ്ട് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും ഉൾപ്പെടെ ആറ് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രക്ക് ഡ്രൈവർ അമിതവേഗത്തിൽ വാഹനമോടിച്ചതാകാം അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ബൈക്കിൽ യാത്രചെയ്തിരുന്ന ജിതിൻ അപകടസ്ഥലത്തുതന്നെ മരിച്ചു. ജിതിന്റെ കുടുംബം വർഷങ്ങളായി കുടക് സിദ്ധാപുരയിലാണ് താമസം. ഡൽഹിയിൽ സ്വകാര്യകമ്പനിയിൽ ജീവനക്കാരനായ ജിതിൻ ജോലിയാവശ്യത്തിനായി രണ്ടുദിവസം മുമ്പാണ് ബെംഗളൂരുവിലെത്തിയത്. ജോലി…

Read More

സംസ്ഥാനത്ത് ബീഫ് വിറ്റ മലയാളി അറസ്റ്റിൽ.

ബെംഗളൂരു: കർണാടകയിൽ കന്നുകാലി കശാപ്പ് നിരോധനം നിലനിൽക്കെ ബീഫ് വിറ്റ മലയാളിയെ കുടഗ് പോലീസ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ പി. വിനോദാണ് അറസ്റ്റിലായത്. കുടകിന് സമീപം മാനന്തവാടി-തോൽപ്പെട്ടി – കുട്ട വഴി ഗോണിക്കുപ്പ പോകുന്ന റോഡിലാണ് ഇദ്ദേഹം ബീഫ് വിൽപ്പന നടത്തിയത്. ചരക്കു സാധനങ്ങൾ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിൽ കെട്ടിടനിർമാണ സാമഗ്രികൾക്കിടയിൽ ഒളിപ്പിച്ചുവെച്ചായിരുന്നു ബീഫ് വിൽപ്പന. അതെ സമയം അനധികൃതമായി ബീഫ് വിൽക്കുന്നു എന്ന വിവരം ലഭിച്ച ആർ.എസ്.എസ്. പ്രവർത്തകർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജോഡുബീട്ടിക്ക് സമീപം വിൽപ്പന നടത്തവേ ഇദ്ദേഹത്തെ പോലീസ് അറസ്റ്…

Read More

മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

deadbody BABY

ബെം​ഗളുരു; യശ്വന്ത്പുര റെയിൽവേ സ്റ്റേഷന് സമീപം മലയാളി യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ വടക്കേക്കര സ്വദേശി ഷിബുവിന്റെയും മിനിയുടെയും മകനായ ജിനീഷിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹെബ്ബാളിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്നു ജിനീഷ്. മൃതദേഹം കണ്ടെത്തിയ പോലീസ് വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു.

Read More

ബെം​ഗളുരുവിലെ വിവാദമായ റിസോർട്ടിലെ ലഹരി പാർട്ടി; മലയാളികളുൾപ്പെടെ 37 പേർക്ക് ജാമ്യം

ബെം​ഗളുരു; രാത്രി വൈകി അനേക്കലിലെ റിസോർട്ടിൽ ലഹരി മരുന്ന് പാർട്ടി സംഘടിപ്പിച്ച കേസിൽ മലയാളികൾ ഉൾപ്പെടെ 37 പേർക്ക് ജാമ്യം ലഭിച്ചു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. രക്ത പരിശോധന ഫലത്തിൽ ലഹരി പദാർഥങ്ങൾ ഉപയോ​ഗിച്ചു എന്ന് തെളിഞ്ഞാൽ ശക്തമായ നിയമ നടപടി എടുക്കുമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. 21-22 വയസ് പ്രായമുള്ളവരും വിദ്യാർഥികളായ മലയാളികളും ഉൾപ്പെടുന്നതാണ് കേസ്. ഇഅതിൽ 3 യുവതികളും ഉൾപ്പെട്ടിരുന്നു. ആപ് മുഖേനയാണ് പാർട്ടിക്കായി രജിസ്റ്റർ നടത്തിയത്.

Read More

ബെം​ഗളുരുവിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു; കോവിഡെന്ന് സംശയം; ബന്ധുക്കൾ ക്വാറന്റൈനിൽ

ബെം​ഗളുരു; ചികിത്സയിലിരുന്ന മലയാളി മരിച്ചു, രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് ബെംഗളൂരു സെയ്ന്റ് ജോൺസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തൃശ്ശൂർ ചാവക്കാട് സ്വദേശി കെ.എ. മുഹമ്മദ് ഷഫി(56) ആണ് മരിച്ചത്. വർഷങ്ങളായി ഗൗരിപാളയത്ത് വഴിയരികിൽ കച്ചവടം നടത്തിവരികയായിരുന്നു മുഹമ്മദ് ഷഫി, അപകടകരമായ രീതിയിൽ രക്തസമ്മർദം കുറഞ്ഞതിനെത്തുടർന്ന് 15 ദിവസംമുമ്പാണ് മുഹമ്മദ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സവും നേരിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി. എന്നാൽ കോവിഡിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ…

Read More

ആഡംബര കാർ വിറ്റ മലയാളിയെ പെരുവഴിയിലാക്കി ബിസിനസ് പങ്കാളി; നൽകാനുള്ളത് ലക്ഷങ്ങൾ

ബെം​ഗളുരു; തന്റെ ആഡംബര കാർ വാങ്ങിയ ബിസിനസ് പങ്കാളി പണംനൽകാതെ പറ്റിച്ചുവെന്ന് വ്യവസായിയുടെ പരാതി, ലാവെല്ല റോഡിൽ താമസിക്കുന്ന ഷാജി ജോർജ് തോമസ് ആണ് കബൺപാർക്ക് പോലീസിൽ പരാതിയുമായെത്തിയത്. നാലുമാസം മുൻപ് വാങ്ങിയ വാങ്ങിയ പുതിയ ബെൻസ് കാർ ഷാജി വിൽക്കാൻ തീരുമാനിച്ചിരുന്നു, വർഷങ്ങളായി തന്റെ ബിസിനസ് പങ്കാളിയായ അംജദ് കാർ വാങ്ങാമെന്നേറ്റു, കൂടാതെ കഴിഞ്ഞ മാർച്ച് മാസത്തിൽ കാർ കൈമാറുകയും ചെയ്തു. പണം ഉടൻ തരാമെന്നാണ് ഇയാൾ ഷാജിയോട് പറഞ്ഞിരുന്നത്. ഏകദേശം 48 ലക്ഷം രൂപയാണ് ഇയാൾ നൽകാനുള്ളത്, എന്നാൽ പറഞ്ഞ അവധികളിലൊന്നിലും…

Read More
Click Here to Follow Us