റിപ്പബ്ലിക്ക് ദിനാഘോഷം: 5 ദിവസം നീണ്ടുനിൽക്കുന്ന വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്

ബെംഗളൂരു: റിപ്പബ്ലളിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി വന്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഇതിന്റെ ഭാഗമായി അഞ്ച് ശതമാനം ഓഫറും കാഷ് ബാക്ക് ആനുകൂല്യവുമുണ്ട്. ഒരു ഉപഭോക്താവിന് അഞ്ച് u വരെ 50 ശതമാനം ഓഫറില്‍ വാങ്ങാം. 2000 രൂപയ്ക്ക് മുകളില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളും 15000 രൂപയുടെ വരെ കാഷ് ബാക്ക് ഓഫറും ലഭ്യമാണ്. ഫ്രീ ഇന്‍സ്റ്റാലെഷന്‍, ഈസി ഇ.എം.ഐ. മൂന്ന് വര്‍ഷത്തെക്കുളള എക്സ്റ്റന്‍ഡ് വാറന്റി, കൂടാതെ എക്‌സ്‌ചേഞ്ച് ബോണസ് സൗകര്യവും…

Read More

തമിഴ്നാട്ടിൽ ലുലു മാൾ അനുവദിക്കില്ല, ബി ജെ പി 

ചെന്നൈ: തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ അറിയിച്ചു. പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി.ജെ.പി അനുവദിക്കില്ല. പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ദോഷകരമായി ബാധിക്കും. മുന്‍ കാലങ്ങളില്‍ വാള്‍മാര്‍ട്ടിനെ എതിര്‍ത്തിരുന്ന സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. ഈയിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഗള്‍ഫ് സന്ദര്‍ശന വേളയിലാണ് കോയമ്പത്തൂരില്‍ ലുലു മാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിട്ടത്.

Read More

ബെംഗളൂരു കയ്യടക്കി ലുലു മാൾ; നഗരത്തിലെ പ്രമുഖ മലയാളി വ്ലോഗ്ഗെർമാർ ചെയ്ത വീഡിയോകൾ കാണാം

ബെംഗളൂരു: പ്രവർത്തനമാരംഭിച്ചു ഒരാഴ്ച പൂർത്തിയാകുന്നതിനു മുന്നേ മുഴുവൻ നഗരവാസികളുടെയും ശ്രദ്ധ പിടിച്ചു പറ്റി ബെംഗളൂരു ലുലു മാൾ. വിശ്വസിക്കാനാവാത്ത തിരക്കാണ് ഈ ഒരാഴ്ചയായി ലുലു മാളിൽ കാണപ്പെടുന്നത്.  ലുലു മാളിന്റെ വ്ലോഗ് നഗരത്തിലെ ചില പ്രമുഖ വ്ലോഗ്ഗെർമാർ ചെയ്ത വിഡിയോകൾ കാണാം       

Read More

ലുലു മാൾ നഗരത്തിൽ പ്രവർത്തനമാരംഭിച്ചു – വീഡിയോ കാണാം

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികൾ ഹൃദയത്തിലേറ്റിയ ലുലു ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ലുലു ഗ്ലോബൽ ഹൈപ്പർ മാർക്കറ്റ് ബെംഗളൂരു നഗരത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് വൈകുന്നേരം 5 മണി മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും. 14 ഏക്കറിൽ 5 നിലകളിലായി 8 ലക്ഷം ചതുരശ്ര അടിയിൽ 132 സ്റ്റോറുകളും 17 റീറ്റെയ്ൽ ബ്രാൻഡ് കിയോസ്കുകളും ഉള്ള ലുലു മാൾ സംസ്ഥാനത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ ആണ്.      http://h4k.d79.myftpupload.com/archives/74214

Read More
Click Here to Follow Us