ഇനി വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് വർഷം ഭരിക്കാനുള്ള അവസരമുണ്ടാക്കി തരണം; എച്ച്ഡി കുമാരസ്വാമി

ബെം​ഗളുരു; 123 സീറ്റുനേടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആരുടെയും പിന്തുണയില്ലാതെ സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച് എച്ച്ഡി കുമാരസ്വാമി. വോട്ടർമാരുടെ പിന്തുണ നേടാനായി വൈകാരിക പ്രസം​ഗവുമായാണ് ഇത്തവണ എത്തിയത്. പാർട്ടിക്ക് അഞ്ച് വർഷം സ്വതന്ത്രമായി ഭരിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും 2023 ലേത് തന്റെ അവസാന നിയമസഭാ തിരഞ്ഞെടുപ്പ് ആയിരിയ്ക്കുമെന്നും എച്ച്ഡി കുമാരസ്വാമി. മൈസൂരുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെത്തിയപ്പോഴാണ് എച്ച്ഡി കുമാരസ്വാമി വോട്ടർമാരുടെ പിന്തുണ അഭ്യർഥിച്ചത്. ദൈവാനു​ഗ്രഹത്താൽ രണ്ട് തവണ മുഖ്യമന്ത്രിയാകുവാൻ സാധിച്ചെന്നും അ​ദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്നും എച്ച്ഡി കുമാരസ്വാമി പറഞ്ഞു.…

Read More

ഇനി കർണ്ണാടകത്തിൽ പുതിയ യു​ഗം വരും; കുമാരസ്വാമി‌‌‌‌

ബെം​ഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കർണ്ണാടകത്തിൽ പുതിയ യു​ഗം വരുമെന്ന് പ്രവചിച്ച് കുമാരസ്വാമി രം​ഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് കന്നഡി​ഗരുടെ പാർട്ടി അധികാരത്തിലെത്തുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞിരിക്കുന്നത്. 123 സീറ്റുകളാണ് ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്നും അറിയിച്ചു. അടുത്ത 17 മാസം കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.തമിഴ് നാട്ടിലൊക്കെ പ്രാദേശിക പാർട്ടികൾ അധികാരത്തിൽ വരുന്നത് ചൂണ്ടിക്കാട്ടാനും കുമാരസ്വാമി മറന്നില്ല. ജനതപർവ്വ1.0 എന്ന നാലുദിവസത്തെ ശിൽപ്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

Read More

കർഷകരെ പാട്ടിലാക്കാൻ സർക്കാർ

ബെളഗാവി : ബെള​ഗാവിയിൽ കർഷക സമരം തുടരുന്നതിനിടെ, അനുനയ ശ്രമങ്ങളുമായി സർക്കാർ രം​ഗത്ത്. ഭൂഗർഭ ജലസ്രോതസ്സുകൾ ഉപയോഗിച്ച് കൃഷിയിടം നനയ്ക്കായി ഗ്രാമീണ മേഖലയിൽ പ്രതിദിനം 10 മണിക്കൂർ ത്രീ ഫെയസ് വൈദ്യുതി ലഭ്യമാക്കുമെന്ന് സഭയിൽ മുഖ്യമന്ത്രി കുമാരസ്വാമിയുെട ഉറപ്പ്. ബിജെപിയുടെ അംഗത്തിന്റെ ചോദ്യത്തിനു മറുപടിയായാണ്, നേരത്തെ ഏഴു മണിക്കൂർ ആയിരുന്നത് 10 മണിക്കൂറായി വർധിപ്പിച്ച കാര്യം കുമാരസ്വാമി അറിയിച്ചത്.

Read More
Click Here to Follow Us