ബെംഗളൂരു: കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും എം.സി റോഡുവഴി- ബെംഗളൂരുവിലേക്ക് സ്കാനിയാ എ.സി സർവ്വീസ് 30-09-2021 മുതൽ ആരംഭിക്കുന്നു. ദീർഘനാളായി യാത്രക്കാരുടെ ആവശ്യമാണ് ഈ സർവീസ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് വൈകുന്നേരം 03:05 ന് പുറപ്പെട്ട് കൊട്ടാരക്കര, കോട്ടയം, തൃശൂർ, പാലക്കാട്, സേലം, ഹൊസൂർ വഴി രാവിലെ 07.20ന് ബെംഗളൂരുവിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ബംഗളുരുവിൽ നിന്ന് രാത്രി 07.30ന് ഹൊസ്സൂർ, സേലം, പാലക്കാട്, തൃശൂർ, കോട്ടയം ,കൊട്ടാരക്കര വഴി തിരിച്ചു തിരുവനന്തപ്പുരത്തേക്കും പുറപ്പെടും.…
Read MoreTag: KSRTC
കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകൾ വയനാട് വഴി തിരിച്ചു വിടും
ബെംഗളൂരു: കർണാടകയിലെ കുടക് ജില്ലയിൽ രാത്രികാല കർഫ്യു ശക്തമാക്കിയതിനെ ത്തുടർന്ന് സർവീസ് നിർത്തി വെച്ച കേരള ആർ.ടി.സി.യുടെ കണ്ണൂരിലേക്കുള്ള രാത്രി കാല ബസുകൾ ഓണം പ്രമാണിച്ച് ഗുണ്ടൽപേട്ട് – മുത്തങ്ങ – സുൽത്താൻ ബത്തേരി വഴി നാളെ മുതൽ സർവീസ് നടത്തും. ഈ മാസം 18, 19, 20 തീയതികളിലാണ് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുക. ബെംഗളുരുവിൽ നിന്ന് കണ്ണൂരിലേക്ക് നാല് ബസുകൾ സർവീസ് നടത്തുമെന്നാണ് കേരള ആർ.ടി.സിയുടെ ഔദ്യോഗിക തീരുമാനം എന്ന് അധികൃതർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നോക്കി മാത്രമേ മറ്റു…
Read Moreപയ്യന്നൂർ -ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്നിന് പുനരാരംഭിക്കും
ബെംഗളൂരു: ലോക്ക്ഡൗൺ കാരണം മുടങ്ങിക്കിടന്ന പയ്യന്നൂർ – ബെംഗളൂരു കെ.എസ്.ആർ.ടി.സി സർവീസ് ഓഗസ്ററ് ഒന്ന് മുതൽ പുനരാരംഭിക്കുന്നു. പയ്യന്നൂര്‍ – ചെറുപുഴ – ആലക്കോട്- ഇരിട്ടി മൈസൂർ വഴി ബംഗളുരുവിൽ എത്തിച്ചേരുന്ന കേരള ആര്‍.ടി.സി സര്‍വ്വീസ് ആണ് ഓഗസ്റ്റ് ഒന്നിന് പുനരാംഭിക്കുന്നത്. ഓണ്‍ലെെന്‍ റിസര്‍വേഷന്‍ ആരംഭിച്ചു കഴിഞ്ഞു. 6 മണിക്ക് പയ്യന്നൂരില്‍ നിന്ന് സര്‍വ്വീസ് ആരംഭിച്ച് ചെറുപുഴ 6.45, ആലക്കോട് 7.15, കറുവഞ്ചാൽ, നടുവിൽ ചെമ്പേരി, പയ്യാവൂർ, ഇരിട്ടി, വീരാജ്പേട്ട, ഗോണിക്കുപ്പ, ഹുൻസൂർ, മൈസൂർ മാണ്ഡ്യ വഴി ബാംഗ്ലൂരില്‍ എത്തിചേരും. ടിക്കറ്റ് ബുക്കിങ്ങിന് https://online.keralartc.com…
Read Moreകോവിഡ് ബാധിച്ചു മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകുന്നില്ല.
ബെംഗളൂരു: കോവിഡ് മരിച്ച ജീവനക്കാർക്കായി കെഎസ്‌ആർടിസിയോ ബിഎംടിസിയോ യാതൊരുവിധ ദുരിതാശ്വാസ പാക്കേജുകളും ഇതുവരെ നൽകിയിട്ടില്ലെന്ന് ജൂൺ 30 നു സമർപ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയായി ലഭിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ കോവിഡ് മരണത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്ന് റോഡ് ഗതാഗത കോർപ്പറേഷൻ (ആർടിസി), വിവരാവകാശ മറുപടിയായി വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി യൂത്ത് പ്രസിഡന്റ് മുകുന്ദ് ഗൗഡ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യപ്പെട്ടു. പ്രത്യേക വിവരാവകാശ അപേക്ഷ പരിശോധിക്കുമെന്നും കർണാടക ആർടിസി പബ്ലിക്…
Read Moreകേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ നിലവിൽ ഉള്ള മാർഗനിർദ്ദേശങ്ങൾ എന്തെല്ലാമാണ്? ഏതൊക്കെ രേഖകൾ കയ്യിൽ കരുതണം?
ബെംഗളൂരു: ലോക്ക്ഡൌൺ തുടങ്ങിയതിനു ശേഷം കേരള കർണാടക അന്തർ സംസ്ഥാന യാത്രകളിൽ നിരവധി തടസങ്ങൾ യാത്രക്കാർ നേരിട്ടിരുന്നു. ഇപ്പോൾ യാത്രാ സംവിധാനങ്ങൾ വീണ്ടും തുടങ്ങിയെങ്കിലും പലർക്കും നിലനിൽക്കുന്ന സംശയങ്ങൾ ആണ് യാത്രക്ക് ആവശ്യമായ രേഖകൾ എന്തൊക്കെ എന്നുള്ളത്. സ്വന്തമായി വാഹനം ഉള്ളവർക്കോ അല്ലെങ്കിൽ ടാക്സി, അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ , വിമാന മാർഗ്ഗവും ബെംഗളൂരുവിൽ എത്താം. കർണാടകയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്ത സർട്ടിഫിക്കറ്റ് മാത്രം മതിയാകും. ഈ രേഖകൾ…
Read Moreകെ.എസ്.ആർ.ടി.സി.യുടെ’ഐ.സി.യു ഓൺ വീൽസ് ‘പദ്ധതി ആരംഭിച്ചു.
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബുധനാഴ്ച ‘ഐസിയുഓൺ വീൽസ് ‘ സേവനം ആരംഭിച്ചതായി കെ എസ് ആർ ടി സി എം ഡി ശിവയോഗി സി കലാസാദ് അറിയിച്ചു. ആംബുലൻസ് പോലുള്ള സജ്ജീകരണമായി ബസ് മാറ്റുന്ന പദ്ധതിയാണ് ഇതെന്ന് കെ എസ് ആർ ടി സി എം ഡി പറഞ്ഞു. ഇതിൽ അഞ്ച് ഓക്സിജൻ സൗകര്യത്തോട് കൂടിയ കിടക്കകളും , വെന്റിലേറ്ററുകളും മറ്റ് മെഡിക്കൽ ഉപകരണങ്ങളും, എമർജൻസി മെഡിസിൻ സൗകര്യം, വൈദ്യുതി ലഭ്യമാക്കാൻ ജനറേറ്റർ, എന്നീ സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും എന്നും അദ്ദേഹം അറിയിച്ചു. ‘സരിഗെ സുരക്ഷ‘…
Read Moreതിരുവനന്തപുരത്തേക്ക് 5000 രൂപ; അവസരം നോക്കി കൊള്ള നിരക്ക് ഈടാക്കി സ്വകാര്യ ബസുകൾ; 500 അധിക സർവ്വീസുകൾ പ്രഖ്യാപിച്ച് കെ.എസ്.ആർ.ടി.സി.
ബെംഗളൂരു: ഇന്ന് രാത്രി മുതൽ 14 ദിവസത്തേക്ക് സംസ്ഥാനത്ത് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ എസ് ആർ ടി സിയുടെ 500 അധിക ബസുകൾ ഇന്ന് സംസ്ഥാനത്തുടനീളം സർവീസ് നടത്തും. ലോക്ക്ഡൌൺ പ്രഖ്യാപനം ഉണ്ടായ തിങ്കളാഴ്ചയും കെ എസ് ആർടി സി അധിക സർവീസുകൾ നടത്തിയിരുന്നു. അയൽ ജില്ലകളിൽ നിന്നും നഗരത്തിലേക്ക് തൊഴിൽ ആവശ്യങ്ങൾക്ക് എത്തിയിരിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് എത്തിയിരിക്കുന്ന വിദ്യാർത്ഥികൾക്കും തിരിച്ച് വീടുകളിലെത്തുവാൻ വേണ്ടിയാണ് അധിക സർവീസുകൾ നടത്തുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബെംഗളൂരു മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ അതിഥി തൊഴിലാളികളുടേയും വിദ്യാർത്ഥികളുടെയും വൻ തിരക്ക് അനുഭവപ്പെട്ടിരുന്നു. നോർത്ത് കർണാടകയിലെ ബിദാർ, കൽബുർഗി, റായ്ച്ചൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകൾ…
Read Moreപണിമുടക്ക് തുടരുന്നു; വിരമിച്ച ഡ്രൈവർമാരെ ജോലിയിൽ പ്രവേശിക്കാൻ ക്ഷണിച്ച് സർക്കാർ.
ബെംഗളൂരു: സംസ്ഥാനത്തെ ഗതാഗത പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ബദൽ ക്രമീകരണങ്ങളുടെ ഭാഗമായി സർവീസിൽ തിരികെ ചേരാൻ സംസ്ഥാന സർക്കാർ വിരമിച്ച ജീവനക്കാരെ ക്ഷണിച്ചു. ഗതാഗത വകുപ്പ് വ്യാഴാഴ്ച വൈകുന്നേരം പുറത്തിറക്കിയ വിജ്ഞാപനത്തിൽ 62 വയസ്സിന് താഴെയുള്ള വിരമിച്ച ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ ക്ഷണിക്കുന്നതായി അറിയിച്ചു. ഡ്രൈവർമാർക്ക് 800 രൂപയും കണ്ടക്ടർമാർക്ക് 700 രൂപയും പ്രതിഫലം നൽകും. നാല് കോർപ്പറേഷനുകളിലായി 446 ബസുകൾ വ്യാഴാഴ്ച പ്രവർത്തനം പുനരാരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെഎസ്ആർടിസി) വേണ്ടി 4,412 സ്വകാര്യബസുകൾ ഇത് വരെ ആയി സർവീസ് നടത്തി. നോർത്ത് വെസ്റ്റേൺ കെആർടിസിക്ക് വേണ്ടിയും നോർത്ത്…
Read Moreപഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പില്‍ കുടുങ്ങി കെഎസ്ആര്‍ടിസിയും.
തിരുവനന്തപുരം: പഞ്ചാബ് നാഷണൽ ബാങ്കിൽ നടന്ന കോടിക്കണക്കിന് രൂപയുടെ വായ്പാ തട്ടിപ്പിൽ കുടുങ്ങിയത് കെ.എസ്.ആര്‍.ടി.സിയും. പഞ്ചാബ് നാഷണൽ ബാങ്ക് പ്രതിസന്ധിയിലായതോടെ ബാങ്ക് കണ്‍സോഷ്യത്തിൽ നിന്ന് കെ.എസ്.ആര്‍.ടി.സി പ്രതീക്ഷിച്ചിരുന്ന ദീഘകാല വായ്പയുടെ നടപടികളും അനിശ്ചിതത്വത്തിലായി. ബാങ്ക് കണ്‍സോഷ്യം 3000 കോടി രൂപയുടെ വായ്പ തരുന്നതോടെ എല്ലാ ബാധ്യതളും ഒരൊറ്റ വായ്പക്ക് കീഴിലാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ദീര്‍ഘകാല വായ്പയായതിനാൽ ഇതിന് തിരിച്ചടവ് തുക കുറയുമായിരുന്നു. കടക്കെണിയിൽ നിന്ന് കരകയാറാനുള്ള അവസാന ശ്രമമെന്ന നിലയിലായിരുന്നു ബാങ്ക് കണ്‍സോഷ്യത്തിന്‍റെ വായ്പയെ കെ.എസ്.ആര്‍.ടി.സി കണ്ടിരുന്നത്. മാര്‍ച്ച് ആദ്യവാരത്തോടെ വായ്പാ തുക കിട്ടുമെന്ന് പ്രതിക്ഷിച്ചിരിക്കവേയാണ്…
Read Moreകൈനിറയെ സ്പെഷ്യലുകള്‍;പൂജഅവധി ആഘോഷമാക്കാന്‍ ബെംഗളൂരു മലയാളികള്‍;കൊള്ള ലാഭം സ്വപ്നം കണ്ട സ്വകാര്യ ബസുകള്‍ക്ക് കിട്ടിയത് “ഷോക്ക് ടീറ്റ്‌മെന്റ്.”
ബെംഗളൂരു:നഗരത്തില്‍ നിന്നു നൂറോളം സ്പെഷൽ സർവീസുകളുമായി കേരള ആർടിസി. നാലു ദിവസങ്ങളിലായി എഴുപതിലേറെ സ്പെഷലുകൾ കേരള ആർടിസി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഞ്ചു വീതം സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചതോടെയാണ് സ്പെഷലുകളുടെ എണ്ണം നൂറോളമെത്തിയത്. ഇതനുസരിച്ചു നാട്ടിലേക്ക് ഏറ്റവും തിരക്കുള്ള 28ന് 25 സ്പെഷലുകളും മറ്റു ദിവസങ്ങളിൽ തിരക്കനുസരിച്ച് 23 സർവീസുകളും ഉണ്ടാകും. 28നുള്ള 23 സ്പെഷലുകളുടെ സമയക്രമവും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, ബത്തേരി, തലശേരി, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണു സ്പെഷൽ സർവീസുകൾ ഉള്ളത്. ചില ബസുകളിൽ 10 വീതം സീറ്റുകൾ തത്കാൽ ക്വോട്ടയിൽ…
Read More