വൈകാതെ ആർഎസ്എസ് പതാക ഇന്ത്യയുടെ പതാകയാകും ; കെ എസ് ഈശ്വരപ്പ

ബെംഗളൂരു: വരും നാളുകളിൽ ആര്‍ എസ് എസിന്റെ കാവി പതാക ദേശീയ പതാകയാകുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും കര്‍ണാടക മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ രംഗത്ത്. കുങ്കുമപ്പൂവിനോടുള്ള ആദരവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ആയിരക്കണക്കിന് വര്‍ഷങ്ങളായി അതിനെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ത്യാഗത്തിന്റെ പ്രതീകമാണ് കാവി പതാകയെന്ന് പറഞ്ഞ ഈശ്വരപ്പ ആര്‍എസ്‌എസ് പതാക എന്നെങ്കിലും ദേശീയ പതാകയായി മാറുമെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു. ത്യാഗത്തിന്റെ ചൈതന്യം കൊണ്ടുവരാന്‍ ആര്‍എസ്‌എസ് കാവിക്കൊടി മുന്നില്‍ നിര്‍ത്തിയാണ് ആരാധിക്കുന്നതെന്ന് ഈശ്വരപ്പ പറഞ്ഞു. ഭരണഘടനയനുസരിച്ച്‌ ത്രിവര്‍ണ്ണ പതാകയാണ് ദേശീയ പതാക.…

Read More

പാക്കിസ്ഥാൻ സ്ഥാപകനെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തണോ? ; കെ. എസ്, ഈശ്വരപ്പ 

ബെംഗളൂരു: പാഠഭാഗ വിവാദത്തിൽ പുതിയ ചോദ്യം ഉന്നയിച്ച് കെ. എസ് ഈശ്വരപ്പ. പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ കുറിച്ചുള്ള ഭാഗം പുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ടോ എന്ന ചോദ്യമാണ് ബിജെപി നേതാവ് കെ എസ് ഈശ്വരപ്പ ഉന്നയിച്ചത്. ആർഎസ്എസ് സ്ഥാപകൻ കേശവ് ബൽറാം ഹെഡ്ഗേവാറിന്റെ പ്രസംഗം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് വിദ്യാർത്ഥികളിലേക്ക് കൂടുതൽ ദേശഭക്തിയും രാഷ്ട്രബോധവും പകരാനാണെന്നും ഈശ്വരപ്പ പറഞ്ഞു. പാഠപുസ്തക സമിതിയെ എതിർക്കുന്നവർ മെക്കാളെ പ്രഭുവിന്റെയും മുഗൾ രാജാക്കന്മാരുടെയും അടിമത്തത്തിൽ നിന്ന് പുറത്ത് വരണമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി. ടി രവി പ്രതികരിച്ചു. പാഠപുസ്തകം…

Read More
Click Here to Follow Us