തിരുവനന്തപുരം: അന്തരിച്ച മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം നാളെ മൂന്ന് മണിക്ക്. ഇന്ന് ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയിൽ എത്തിക്കും. മൂന്ന് മണിമുതൽ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം നടത്തും. ദീർഘനാളായി അർബുധ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
Read MoreTag: kodiyeri
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന സി.പി.എം. നേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്ന് രാത്രി എട്ടു മണിക്ക് ആയിരുന്നു അന്ത്യം. അർബുദബാധയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ ശേഷമായിരുന്നു കോടിയേരി വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയത്. കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് ഇന്ന് യൂറോപ്പിലേക്ക് പോകാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിട്ടുണ്ട്.
Read Moreസത്യം ജയിക്കും: ബിനീഷ് കോടിയേരി
ബെംഗളൂരു: സത്യം ജയിക്കുമെന്ന് ബിനീഷ് കോടിയേരി. ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ആണ് ബിനീഷ് ഈ കാര്യം പറഞ്ഞത്. അറസ്റ്റിൽ ആയതിനു ശേഷമുള്ള കാര്യങ്ങളെല്ലാം താൻ വെളിപ്പെടുത്തുമെന്ന് ബിനീഷ് പറഞ്ഞു. തൻ്റെ പേരിലുള്ള ‘ കോടിയേരി ആണ് പലർക്കും പ്രശ്നമെന്നും ബിനീഷ്. കേരളത്തിലെ കേസുകളുമായി ബന്ധമുള്ള പലരുടെയും പേരുകൾ പറയാൻ ഇഡി നിർബന്ധിച്ചതായും ആരോപിച്ചു. അത്തരം കാര്യങ്ങളിൽ സഹകരിച്ചിരുന്നു എങ്കിൽ തനിക്ക് 10 ദിവസം പോലും ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു. കേസിന് പിന്നിൽ കളിക്കുന്നത് രാജ്യത്തെ തന്നെ വമ്പൻ രാഷ്ട്രീയപാർട്ടിയാണ്. കേസുമായി ബന്ധപ്പെട്ട…
Read Moreഎതിരില്ലാതെ വീണ്ടും കോടിയേരി; സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരെഞ്ഞെടുത്തു.
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി ബാലകൃഷ്ണനെ തെരെഞ്ഞെടുത്തു. തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ഏകകണ്ഠമായായിരുന്നു പുതിയ തീരുമാനം. നിലവിലെ 87 അംഗങ്ങളെ ഉള്‍പ്പെടുത്തി പുതിയ സിപിഎം സംസ്ഥാന സമിതി രൂപീകരിച്ചു. നിലവിലെ ഒന്‍പത് അംഗങ്ങളെ ഒഴിവാക്കുകയും 10 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മന്ത്രിസഭാ പുനഃസംഘടനയ്ക്കു സംസ്ഥാന സമ്മേളനം തീരുമാനിച്ചിട്ടില്ല. വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനും മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസും കമ്മിറ്റിയിലെത്തുന്ന പുതുമുഖങ്ങളാണ്. വി.എസ്. അച്യുതാനന്ദൻ പ്രത്യേക ക്ഷണിതാവായി തുടരും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പാനല്‍ ഉടന്‍ സംസ്ഥാന…
Read Moreസി പി എമ്മിനോട് കളിച്ചാൽ കളി പഠിപ്പിക്കും :കോടിയേരി ,പ്രസംഗം വിവാദത്തിലേക്ക്
പയ്യന്നുർ : അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂർ പ്രസംഗം വിവാദത്തിൽ.സി പി ഐ എമ്മിനോട് കളിച്ചാൽ കണക്കു തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ആവശ്യപ്പെട്ടു. അക്രമം നടത്താനും നിയമം കയ്യിലെടുക്കാനുമാണ് കോടിയേരി ആഹ്വാനം ചെയ്തതെന്ന് സുധീരന് കുറ്റപ്പെടുത്തി. പയ്യന്നൂരിലെ വിവാദ പ്രസംഗത്തില്‍ കോടിയേരി ബാലകൃഷ്ണനെതിരെ പ്രോസിക്യൂഷന് നടപടി വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്രമസമാധാനം തകര്‍ന്നെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന പിണറായിക്കുള്ള കുറ്റപത്രമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. പാര്‍ട്ടിയും…
Read More