ബെംഗളൂരു: മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന അടിസ്ഥാനത്തിൽ കിസാൻ ക്രെഡിറ്റ് കാർഡ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മത്സ്യകൃഷിയും മൃഗസംരക്ഷണവും കൃഷിയുമായി ബന്ധപ്പെട്ട മേഖലകളാണെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡയിലെ മത്സ്യത്തൊഴിലാളികളുടെ ആദ്യഘട്ടത്തിൽ കാർഡ് വിതരണം ചെയ്യാൻ ഇന്നലെ ചേർന്ന സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി (എസ്എൽബിസി) യോഗത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബാങ്ക് പ്രതിനിധികളോടും സർക്കാർ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ഫിഷറീസ് വകുപ്പ് ബാങ്കുമായി പങ്കുവെക്കണമെന്നും കാമ്പയിൻ മോഡലിൽ കാർഡുകൾ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. മത്സ്യത്തൊഴിലാളി സഹകരണ ബാങ്കുകളോടും…
Read More