ബെംഗളൂരു: കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കന്നഡ നടന് കിച്ച സുദീപ് ബിജെപിയിലേയ്ക്ക് എന്ന വാര്‍ത്ത പുറത്തെത്തിയത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുദീപിന്റെ സിനിമകളും പരസ്യചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. താരം ബിജെപിക്കായി പ്രചാരണത്തിനിറങ്ങുമ്പോള്‍ നടന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിയമലംഘനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നടന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മാത്രമെ നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
Read MoreTag: kichcha sudeep
കിച്ച സുദീപിന്റെ സിനിമകൾ നിരോധിക്കണമെന്ന ആവശ്യവുമായി കത്ത്
ബെംഗളൂരു:തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തതിന് തൊട്ടുപിന്നാലെ കിച്ച സുദീപിനെതിരെ പ്രതിഷേധം. മെയ് 13 ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കിച്ച സുദീപിന്റെ സിനിമകളുടെ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവമോഗയില്‍ അഭിഭാഷകന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതി. സുധീപിന്റെ സിനിമകളും ഷോകളും വോട്ടര്‍മാരുടെ മനസ്സില്‍ നേരിട്ട് സ്വാധീനം ചെലുത്തുമെന്നാണ് അഭിഭാഷകന്റെ വാദം .ബിജെപിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ ഭീഷണിക്കത്തും വന്നിരുന്നു . സുദീപിന്റെ വീട്ടിലേക്കാണ് അജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കിച്ച സുദീപിന്റെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണിത്.…
Read Moreകിച്ച സുദീപിനെതിരെ പ്രകാശ് രാജ്
ബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കന്നഡ സൂപ്പർസ്റ്റാർ കിച്ച സുദീപ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിൽ ഞെട്ടൽ രേഖപ്പെടുത്തി നടൻ പ്രകാശ്. കിച്ച സുദീപിന്റെ പ്രസ്താവന തന്നെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച കിച്ച സുദീപ്, ബിജെപിക്കു വേണ്ടി പ്രചാരണം നടത്തുമെന്നും എന്നാൽ മേയ് 10ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അറിയിച്ചിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ തന്റെ ‘ഗോഡ്ഫാദർ’ എന്നാണ് കിച്ച സുദീപ് വിശേഷിപ്പിച്ചത്.
Read Moreപ്രകാശ് രാജിന്റെ ട്വീറ്റിന് മറുപടിയുമായി നടൻ കിച്ച സുദീപ്
ബെംഗുളൂരു: നടന് പ്രകാശ് രാജിന്റെ ട്വീറ്റിനെതിരെ പ്രതികരിച്ച് കന്നട നടന് കിച്ച സുദീപ്. പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമണെന്ന് സുദീപ് പറഞ്ഞു. ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പ്രകാശ് രാജ് എന്താണ് ഉദ്ദേശിച്ചത് തനിക്ക് വ്യക്തമാണ്. അദ്ദേഹം എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞേക്കാം, പക്ഷേ ഒരു ചലച്ചിത്രതാരം എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്’- എന്നാണ് ട്വീറ്റിനോടുള്ള പ്രതികരണമായി കിച്ച സുദീപ് പറഞ്ഞത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കൊപ്പം ബെംഗളൂരുവില്‍…
Read Moreബിജെപിക്ക് വേണ്ടി പ്രവർത്തിക്കും, മത്സരിക്കില്ല ; കിച്ച സുദീപ്
ബെംഗളൂരു : നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കന്നഡ നടന് കിച്ച സുദീപ്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായി മത്സരിക്കില്ലയെന്ന് നടന് വ്യക്തമാക്കി. രാജ്യവും സംസ്ഥാനവും ഭരിക്കുന്ന പാര്‍ട്ടി തനിക്ക് ബുദ്ധിമുട്ട് നേരിട്ട കാലങ്ങളില്‍ തന്നെ പിന്തുണച്ചിട്ടുണ്ടെന്ന് കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു. “ഞാന്‍ ബുദ്ധിമുട്ട് നേരിട്ട സമയങ്ങളില്‍ ബിജെപി എന്നെ പിന്തുണച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ അവരെ പിന്തുണയ്ക്കും. ബിജെപിയുടെ പ്രചാരണത്തിന് മാത്രമാണ് പങ്കെടുക്കുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല” കിച്ച സുദീപ് മാധ്യമങ്ങളോടായി പറഞ്ഞു. കൂടാതെ തന്റെ ഉറ്റ സുഹൃത്തായ നിര്‍മ്മാതാവ്…
Read Moreനടൻ കിച്ചാ സുദീപിന് ഭീഷണി കത്ത്, പോലീസ് കേസെടുത്തു
ബെംഗളൂരൂ: ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കന്നട സിനിമാതാരം കിച്ച സുദീപിന് ഭീഷണിക്കത്ത്. താരത്തിന്റെ മാനേജര്‍ ജാക്ക് മഞ്ജുവിനാണ് ഭീഷണിത്ത് ലഭിച്ചത്. കിച്ചാ സുദീപിന്റെ സ്വകാര്യ വീഡിയോകള്‍ പുറത്തുവരുമെന്നാണ് കത്തിന്റെ ഉള്ളടക്കം. കത്ത് ലഭിച്ചതുമായി ബന്ധപ്പെട്ട് ബെംഗളൂരു പുട്ടെനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബോമ്മയുടേയും മറ്റ് പാര്‍ട്ടി നേതാക്കളുടേയും സാന്നിധ്യത്തില്‍ കിച്ച സുദീപ് ബുധനാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് അറിയിച്ചത്. ഭീഷണിക്കത്ത് ലഭിച്ചതായി കിച്ചാ സുദീപ് സ്ഥിരീകരിച്ചു. കത്തയച്ച ആളെ അറിയാമെന്നും, സിനിമാ മേഖലയില്‍ത്തന്നെ ഉള്ളവരാണ് ഇതിന്…
Read Moreകലാപമോ സംവാദമോ തുടങ്ങാൻ ഉദ്ദേശിച്ചിട്ടില്ല: ഭാഷാ തർക്കത്തിൽ കിച്ച സുധീപ്
ബെംഗളൂരു: ഇന്ത്യൻ ഭാഷകളെ ‘ഭാരതീയതയുടെ ആത്മാവ്’ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുകഴ്ത്തിയ ഹിന്ദിയെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വിവാദമാക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് തെന്നിന്ത്യൻ താരം കിച്ച സുദീപ്. കഴിഞ്ഞ മാസം, സുദീപ് ബോളിവുഡ് താരം അജയ് ദേവ്ഗണുമായി നടത്തിയ ട്വിറ്റർ സംഭാഷണത്തിൽ ഹിന്ദി “ഇനി നമ്മുടെ ദേശീയ ഭാഷയല്ല” എന്ന തന്റെ പരാമർശത്തിൽ ഏർപ്പെട്ടിരുന്നു, ഇത് പിന്നീട് ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കുന്നതിനെതിരെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചയായി മാറി. മെയ് 20 വെള്ളിയാഴ്ച, ബി.ജെ.പി ഭാരവാഹികളോട് നടത്തിയ വെർച്വൽ പ്രസംഗത്തിൽ, എല്ലാ…
Read Moreകിച്ച സുദീപിനെ പിന്തുണച്ച് സിദ്ധരാമയ്യയും കുമാരസ്വാമിയും രംഗത്ത്
ബെംഗളൂരു : ഏപ്രിൽ 27 ബുധനാഴ്ച്ച ബോളിവുഡ് നടൻ അജയ് ദേവ്ഗണുമായി ഹിന്ദിയെക്കുറിച്ചുള്ള പരാമർശം തർക്കം ആരംഭിച്ചതിന് പിന്നാലെ കന്നഡ നടൻ കിച്ച സുദീപിനെ പിന്തുണച്ച് കർണാടകയിലെ രണ്ട് മുൻ മുഖ്യമന്ത്രിമാർ. കന്നഡ ചിത്രമായ കെജിഎഫ് ചാപ്റ്റർ 2-ന്റെ പാൻ-ഇന്ത്യയിലെ റെക്കോർഡ് ഭേദിച്ച വിജയ ആഘോഷത്തിനിടെ “ഹിന്ദി ഇനി നമ്മുടെ ദേശീയ ഭാഷയല്ല” സുദീപ് പറഞ്ഞിരുന്നു. ഇതിന് മറുപടി ആയി അടുത്തിടെ ചലച്ചിത്ര നിർമ്മാതാവ് എസ്എസ് രാജമൗലിയുടെ പാൻ-ഇന്ത്യ ബ്ലോക്ക്ബസ്റ്റർ ആർആർആർ-ൽ അഭിനയിച്ച ദേവ്ഗൺ, കർണാടക ആസ്ഥാനമായുള്ള നടനെ ട്വിറ്ററിൽ ടാഗ് ചെയ്ത് എഴുതി.…
Read More