കർണാടകയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്റൈൻ; പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് ഇളവ്. നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. പുതിയ വ്യവസ്ഥകൾ ഇവിടെ വായിക്കാം

ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതാനായി താത്കാലികമായി എത്തുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ ഒരാളെ കൂടെ കൂട്ടുകയും, ഇവർ മൂന്ന് ദിവസത്തിനകം തിരിച്ചു പോകുക യാണെങ്കിൽ ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രക്കായി കേരളത്തിൽ നിന്നെത്തുന്നവർക്കും എത്തുന്നവര്‍ക്കും…

Read More

സ്കൂളുകൾ തുറക്കുന്ന നടപടിയിൽ നിന്ന് പിൻമാറാതെ സർക്കാർ.

ബെംഗളൂരു:കോവിഡ് നിരക്ക് രണ്ടു ശതമാനത്തിൽ കൂടിയ ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസൻ, മൈസൂരു, ചിക്കമഗളൂരു, കുടക്, ശിവമോഗ, ചാമരാജ് നഗർ എന്നീ ജില്ലകൾ ഒഴികെ ബാക്കിയുള്ള ജില്ലകളിൽ ഈ മാസം 23ന് ക്ലാസുകൾ തുടങ്ങുകയാണ്. ഒമ്പതാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ തുടങ്ങുന്നത് ശക്തമായ സുരക്ഷാ മാനദണ്ഡങ്ങളോടെ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ക്ലാസുകളിലെത്തുന്ന വിദ്യാർഥികളുടെ കൈവശം അതാത് രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരിക്കണം. ഒരോ ക്ലാസിലും സാമൂഹിക അകലം പാലിച്ചാണ് വിദ്യാർഥികൾ ഇരിക്കേണ്ടത്. ഓരോ ക്ലാസിലുമുള്ള മൊത്തം അംഗസംഖ്യയുടെ…

Read More
Click Here to Follow Us