കർണാടക ആർടിസി സംരംഭമായ “സരിഗെ സുരക്ഷാ” ക്ക് പുരസ്‌കാരം

ബെംഗളൂരു : 76-ാമത് വെർച്വൽ സ്‌കോച്ച് സ്റ്റേറ്റ് ഓഫ് ഗവേണൻസ് ഉച്ചകോടിയിൽ പ്രസ്തുത അവാർഡ് സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ് പുരസ്‍കാരം കർണാടക ആർ.ടി.സി.യുടെ ഐ.സി.യു. ഓൺ വീൽസ് പദ്ധതിക്ക് (സരിഗെ സുരക്ഷാ ബസ്) ലഭിച്ചു.കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ ശ്രീ ശിവയോഗി സി.കലസാദ് ഐഎഎസിനു പുരസ്‌കാരം പ്രഖ്യാപിച്ചു. പുത്തൂർ ഡിവിഷനിലെ 38 വില്ലേജുകളിൽ സരിഗെ സുരകാശ ബസ് സർവീസ് നടത്തുന്നുണ്ടെന്ന് അവാർഡ് ദാന ചടങ്ങിൽ എം.ഡി പരാമർശിച്ചു. കഴിഞ്ഞ 81 ദിവസങ്ങളിൽ ഇതുവരെ 4900 പേർക്ക് സേവനം നൽകി. കൂടാതെ, കോവിഡ് കാലത്ത് സംഘടന…

Read More

യാത്രക്കാരെ കയറ്റുന്നതിൽ വീഴ്ചവരുത്തി; 1000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ബെംഗളൂരു :ബെംഗളൂരുവിലെ ഉപഭോക്തൃ കോടതി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനോട് (കെഎസ്ആർടിസി) ഒരു യാത്രക്കാരനെ ബസ് സ്റ്റോപ്പിൽ നിന്ന് കയറ്റാൻ പരാജയപ്പെട്ടതിന് 1,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. നഗരത്തിലെ ബനശങ്കരി നിവാസിയായ 67 കാരനായ എസ്.സംഗമേശ്വരൻ 2019 ഒക്ടോബർ 12 ന് കെഎസ്ആർടിസി ഐരാവത് ക്ലബ് ക്ലാസ് ബസിൽ ബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലേക്കുള്ള മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.2019 ഒക്ടോബർ 13 ന് തിരുവണ്ണാമലയിൽ നിന്ന് മടങ്ങുമ്പോൾ, യാത്രക്കാരൻ നിശ്ചിത സമയത്ത് ബസ് സ്റ്റോപ്പിൽ എത്തിയെങ്കിലും സംഗമേശ്വരനെ കയറ്റാതെ ബസ്…

Read More

ശബ്ദ മലിനീകരണം തടയാൻ; കർണാടക ആർടിസിയിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾക്ക് വിലക്ക്

ബെംഗളൂരു :കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകളിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് സ്പീക്കർ മോഡിൽ സംഗീതം പ്ലേ ചെയ്യാനോ സിനിമകൾ കാണാനോ വാർത്തകൾ കാണാനോ അനുവദിക്കില്ല. മുന്നറിയിപ്പിന് ശേഷവും യാത്രക്കാരൻ സ്പീക്കർ മോഡ് ഉപയോഗിക്കുന്നത് തുടരുകയാണെങ്കിൽ, ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും അവരോട് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടാം. നവംബർ 11 വ്യാഴാഴ്ച കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ പുറത്തിറക്കിയ സർക്കുലറിലാണ് തീരുമാനം അറിയിച്ചത്. വിജ്ഞാപനമനുസരിച്ച്, ആർടിസി ബസുകളിൽ ‘ശബ്ദ മലിനീകരണം’ ഉണ്ടാക്കുന്നതിനെതിരെ കർണാടക ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.…

Read More

ഇന്ധന വില: കർണാടക ആർടിസിക്ക് പ്രതിദിന ലാഭം 90 ലക്ഷം

ബെംഗളൂരു: ഡീസൽ വില ലിറ്ററിന് 104.50 രൂപയിൽ നിന്ന് 85 രൂപയായി താഴ്ന്നതോടെ കർണാടക ആർടിസി ലാഭിക്കുന്നത് പ്രതിദിനം 90 ലക്ഷം. നഗരസർവീസ് നടത്തുന്ന ബിഎംടിസിക്ക് ആവട്ടെ പ്രതിദിനം 38 ലക്ഷം രൂപ ലാഭിക്കാനാകും. ഫ്‌ളീറ്റ് ഓപ്പറേറ്റർമാർ ആയതിനാൽ പൊതുമേഖല എണ്ണ കമ്പനികൾ ഡീസൽ ലിറ്ററിന് 81 രൂപയ്ക്കാണ് കർണാടക ആർ ടിസിക്ക് നൽകുന്നത് ഇന്ധന വില കുതിച്ചുയർന്നത് ആർടിസിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു ഇപ്പോൾ വന്നിരിക്കുന്ന വിലകുറവ്വ് കർണാടക ആർടിസിക്ക് ആശ്വാസമേകുന്ന ഒന്നാണ്.

Read More

ദീർഘദൂര ഇ-ബസുമായി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സംസ്ഥാനത്ത് ദീർഘദൂര റൂട്ട് വൈദ്യുത ബസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി കർണാടക ആർ.ടി.സി.ആദ്യ ഘട്ടത്തിൽ ആറ് റൂട്ടുകളാണ് ആരംഭിക്കുന്നത്, ബെംഗളൂരു – മൈസൂരു, ചിക്കമഗളൂരു, ശിവമോഗ, വിരാജ്‌പേട്ട്, മടിക്കേരി, ദാവണഗെരെ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്താനാണ് പദ്ധതി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കർണാടക ആർ.ടി.സി.ക്ക് ഇ- ബസുകൾ വാടകയ്ക്ക് നൽകുന്നത്,വാടകയ്ക്കെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണ്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) നവംബർ ഒന്നുമുതൽ ആറുബസുകൾ നിരത്തിലിറക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കർണാടക ആർ.ടി.സി. വൈദ്യുത ബസ് റൂട്ടുകൾ പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായി…

Read More

സംസ്ഥാനാന്തര പാതയിൽ വിജയക്കാവുന്ന പുതിയ നീക്കവുമായി കേരള ആർ ടി സി; കർണാടകയെ പോലെ ആഡംബര ബസ് വാടകക്കെടുത്ത് സർവ്വീസ് നടത്തും.

ബെംഗളൂരു : നമ്മുടെ പൊതു മേഖല സ്ഥാപനമായ കെഎസ്ആർടിസി ക്ക് എപ്പോഴും പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം എന്നാൽ കർണാടക സർക്കാറിന്റെ ആർ ടി സി യുടെ കഴിഞ്ഞ വർഷത്തെ ലാഭം 100 കോടിയായിരുന്നു, അതു കൊണ്ടു തന്നെ അവരെ മാതൃകയാകുന്നതിൽ തെറ്റില്ല എന്നു കരുതാം. സംസ്ഥാനാന്തര റൂട്ടുകളിൽ ആഡംബര ബസുകൾ വാടകക്കെടുത്ത് സർവ്വീസ് നടത്താൻ കേരള ആർ ടി സി പദ്ധതി തയ്യാറാക്കി. മൾട്ടി ആക്സിൽ ബസുകൾ നിർമ്മിക്കുന്ന വോൾവോ, സ്കാനിയ എന്നിവരുമായി ആർ ടി സി അധികൃതർ പ്രാഥമിക ചർച്ച നടത്തി. ഡ്രൈവർ…

Read More

വിഷു, ഈസ്റ്റർ അവധി:കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിച്ചു; ടിക്കറ്റ് വേഗത്തിൽ തീരുന്നു.

ബെംഗളൂരു: വിഷു, ഈസ്റ്റർ തിരക്കിന് മുന്നോടിയായുള്ള റിസർവേഷൻ കർണാടക ആർ ടി സി ആരംഭിച്ചു. ഏപ്രിൽ 12 ന് നാട്ടിലേക്ക് പോകാനുള്ള ബുക്കിംഗ് ആണ് ആരംഭിച്ചത്.തെക്കൻ കേരളത്തിലേക്കുള്ള ടിക്കറ്റുകൾ ഏകദേശം കഴിഞ്ഞു, കോട്ടയത്തേക്കും എറണാകുളത്തേക്കും രണ്ട് എസി സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിക്കും ,ബുക്കിംഗ് ഉടൻ തന്നെ ആരംഭിക്കും. ഈസ്റ്റർ – വിഷു അവധി യാത്രക്ക് ഉള്ള ടിക്കറ്റ് ബുക്കിംഗ് കേരള ആർ ടി സി മുന്പ് തന്നെ ആരംഭിച്ചിട്ടുണ്ട്, 12 ന് ഉള്ള മിക്ക സീറ്റുകളും തീർന്നതോടെ ഇനി…

Read More

ക്രിസ്തുമസ് ബുക്കിംഗ് പുനരാരംഭിച്ച് കര്‍ണാടക ആര്‍ ടീ സി;ഡിസംബര്‍ 22 ലേക്ക് ഉള്ള ടിക്കെറ്റുകള്‍ ഇന്ന് ബുക്ക്‌ ചെയ്യാം.

ബെന്ഗലുരു : ക്രിസ്തുമസ് ബുക്കിംഗ് കര്‍ണാടക ആര്‍ ടീ സി പുനരാരംഭിച്ചു,ഡിസംബര്‍ 22 നു ഉള്ള ടിക്കെറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയും കൌണ്ടറുകളില്‍ നിന്നും ബുക്ക്‌ ചെയ്യാം. മുന്‍പ് 15 ദിവസം അഡ്വാന്‍സ് ആയി മാത്രമേ കര്‍ണാടക ആര്‍ ടീ സി റിസേര്‍വ് ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ,പിന്നീടു അത് 30 ദിവസമായി ഉയര്‍ത്തി എന്നാല്‍ ക്രിസ്തുമസ് നാട്ടില്‍ പോകാന്‍ ആവശ്യമായ ടിക്കെറ്റുകള്‍ ബുക്കിംഗ് ആരംഭിക്കേണ്ട ദിവസം കര്‍ണാടക ആര്‍ ടീ സി റിസര്‍വേഷന്‍ ആരംഭിച്ചിരുന്നില്ല,എന്ന് മാത്രമല്ല ഇന്നലെ വരെ ഡിസംബര്‍ 19 നു ഉള്ള ടിക്കറ്റ്‌…

Read More

കർണാടക ആർ ടി സി ക്രിസ്തുമസ് ബുക്കിംഗ് ഇനിയും ആരംഭിച്ചിട്ടില്ല; ഡിസംബർ 19 ലെ ടിക്കറ്റ് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ; ചില്ലറക്ഷാമം തന്നെ കാരണം.

ബെംഗളൂരു :  രണ്ട് ദിവസം മുൻപ്  പ്രസിദ്ധീകരിച്ച വാർത്തയിൽ  ഞങ്ങൾ  പറഞ്ഞിരുന്നു കർണാടക ആർ ടി സി   ക്രിസ്തുമസ്  ബുക്കിംഗ്  ഉടൻ  തന്നെ  ആരംഭിക്കും എന്ന്.ആർ ടി സി യുമായി ബന്ധപ്പെട്ടപ്പോൾ  അവർ  നൽകിയ  വിവരമായിരുന്നു  അത്. സാധാരണ 30  ദിവസം മുൻപ്  ആണ്  കർണാടക  ആർ ടി സി യുടെ ബുക്കിംഗ്  ആരംഭിക്കുന്നത്. അത്  പ്രകാരം  ക്രിസ്തുമസുമായി ബന്ധപ്പെട്ട്  ഏറ്റവും  തിരക്കുള്ള  ഡിസംബർ  23 ന്  ഉള്ള  ടിക്കറ്റുകൾ  ഇപ്പോഴേ  കൊടുത്തു തുടങ്ങേണ്ടതാണ്. എന്നാൽ   ഓൺലൈനിലും  നേരിട്ട്  കൗണ്ടറുകളിലും  ഡിസംബർ…

Read More

ദീപാവലി യാത്ര: കർണാടക ആർ ടി സി 6 സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു.

ബെംഗളൂരു : ഒക്ടോബർ 31 ന് ആണ് ദീപാവലിയുടെ അവധി അടുത്ത ദിവസം ഒന്നാം തീയതി “കർണാടക രാജ്യോത്സവ ” അവധിയും രണ്ടും ചേരുമ്പോൾ ശനിയാഴ്ച മുതൽ നാലു ദിവസത്തെ അവധി ലഭിക്കും. അതു കൊണ്ട് തന്നെ വെളളിയാഴ്ച കേരളത്തിലേക്ക് വലിയ തിരക്കുണ്ടാകും എന്നത് എല്ലാവർക്കും അറിയുന്ന കാര്യം. വെള്ളിയാഴ്ചയിലെ (ഒക്ടോബർ 28)പതിവ് സർവ്വീസുകളുടെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം കർണാടക ആർ ടീ സി ദീപാവലി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിലേക്ക് ആണ് സ്പെഷലുകൾ, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. എന്നാൽ…

Read More
Click Here to Follow Us