സംസ്ഥാനാന്തര പാതയിൽ വിജയക്കാവുന്ന പുതിയ നീക്കവുമായി കേരള ആർ ടി സി; കർണാടകയെ പോലെ ആഡംബര ബസ് വാടകക്കെടുത്ത് സർവ്വീസ് നടത്തും.

ബെംഗളൂരു : നമ്മുടെ പൊതു മേഖല സ്ഥാപനമായ കെഎസ്ആർടിസി ക്ക് എപ്പോഴും പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം എന്നാൽ കർണാടക സർക്കാറിന്റെ ആർ ടി സി യുടെ കഴിഞ്ഞ വർഷത്തെ ലാഭം 100 കോടിയായിരുന്നു, അതു കൊണ്ടു തന്നെ അവരെ മാതൃകയാകുന്നതിൽ തെറ്റില്ല എന്നു കരുതാം.

സംസ്ഥാനാന്തര റൂട്ടുകളിൽ ആഡംബര ബസുകൾ വാടകക്കെടുത്ത് സർവ്വീസ് നടത്താൻ കേരള ആർ ടി സി പദ്ധതി തയ്യാറാക്കി. മൾട്ടി ആക്സിൽ ബസുകൾ നിർമ്മിക്കുന്ന വോൾവോ, സ്കാനിയ എന്നിവരുമായി ആർ ടി സി അധികൃതർ പ്രാഥമിക ചർച്ച നടത്തി.

ഡ്രൈവർ മറ്റ് ജീവനക്കാർ ഉൾപ്പെടെ ബസുകൾ ഇരുകമ്പനികളും കെ എസ് ആർ ടി സിക്ക് വാടകക്ക് നൽകും.കെ എസ് ആർ ടി സി യുടെ കണ്ടക്ടർക്കായിരിക്കും പൂർണ ചുമതല. ഓടുന്ന കിലോമീറ്ററുകൾക്കനുസരിച്ച് ബസുകൾക്ക് വാടക കെ എസ് ആർ ടി സി നൽകും.അറ്റകുറ്റപ്പണികൾ, ടോൾ, പെർമിറ്റ് എന്നിവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയായിരിക്കും.

വാടകക്ക് ബസുകൾ എടുത്ത് വിജയകരമായി സർവ്വീസ് നടത്തുന്ന കർണാടക ആർ ടി സി യുടെ മാതൃകയാണ് കെ എസ് ആർ ടി സി സ്വീകരിക്കുന്നത്. വിലയും ചിലവും ഏറിയ മൾട്ടി ആക്സിൽ ബസുകൾ ഉണ്ടെങ്കിലും അവ ലാഭകരമായി സർവ്വീസ് നടത്താൻ സാധിക്കുന്നില്ല.

അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താൻ സാധിക്കാത്തതുമൂലം പലപ്പോഴും സർവ്വീസുകൾ മുടങ്ങുന്ന സ്ഥിതിയും ഉണ്ടായിരുന്നു.സർവീസിൽ  കൃത്യത നിലനിർത്താൻ സാധിക്കാത്തതിനാൽ സ്ഥിരം യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സ്ഥിതിയും വന്നു.

ഈ സാഹചര്യത്തിലാണ് ബസുകൾ വാടകക്കെടുക്കുകയെന്ന നിർദേശം മന്ത്രി തോമസ് ചാണ്ടി മുന്നോട്ട് വച്ചത്.മുൻപ് പല പ്രാവശ്യം ഈ ശ്രമമുണ്ടായിരുന്നു എങ്കിലും യൂണിയനുകളുടെ എതിർപ്പ് മൂലം ഉപേക്ഷിക്കേണ്ടി വന്നു.

ബെംഗളുരു, ചെന്നൈ,മംഗളുരു, മണിപ്പാൽ, സേലം,മധുര എന്നീ റൂട്ടുകളിൽ ആദ്യഘട്ടത്തിൽ വാടക ബസുകൾ ഓടിക്കുക.

ബസുകൾ വാടകക്ക് എടുക്കുന്നത് മൂലം മറ്റ് സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപറേഷനുകളുമായുള്ള തർക്കവും ഒഴിവാക്കാൻ സാധിക്കും. വാടക ബസുകൾ സാങ്കേതികമായി സ്വകര്യ മേഖലയിലാണ് നില നിൽക്കുക. അതുമൂലം മറ്റു സംസ്ഥാനങ്ങളിൽ കെ എസ് ആർ ടി സി ഓടുന്ന ദൂരത്തിന് തുല്യമായി അവരുടെ കോർപറേഷൻ ബസുകൾക്കും പെർമിറ്റ് നൽകണമെന്ന മാനദണ്ഡം ബാധകമാകില്ല.

https://bengaluruvartha.in/archives/4957

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us