മദ്യപിച്ച് മെട്രോയിൽ കയറിയാൽ പണി കിട്ടും;എല്ലാ സ്റ്റേഷനുകളിലും ബ്രെത്ത് അനലൈസർ സ്ഥാപിക്കാൻ നീക്കം.

ബെംഗളൂരു :മെട്രോയിൽ മദ്യപിച്ച് കയറുന്നവരെ പിടികൂടാൻ ബ്രത്ത് അനലൈസർ സ്ഥാപിക്കുന്നു. മദ്യപിച്ച് യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.നിലവിൽ മദ്യപിച്ച് കയറുന്നവരെ തിരിച്ചറിയാൻ സംവിധാനമില്ല.

മെട്രോ ട്രെയിനിന്റെ സമയക്രമം ദീർഘിപ്പിച്ചതോടെ രാത്രി ട്രെയിനുകളിലാണ് മദ്യപരുടെ എണ്ണം കൂടിയത്.രാത്രി പാർട്ടികൾ കഴിഞ്ഞ് സ്വന്തം വാഹനം ഓടിച്ച് വീട്ടിൽ പോയിരുന്ന പലരും പോലീസിനെ പേടിച്ച് ഇപ്പോൾ യാത്ര മെട്രോയിലാക്കിയിട്ടുണ്ട്.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

2002 ലെ മെട്രോ റയിൽവേ ഓപറേഷൻ ആക്ട് പ്രകാരം മദ്യപിച്ച് മെട്രോ ട്രെയിനിൽ കയറിയാൽ 500 രൂപയാണ് പിഴ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts