നോർത്ത് ഈസ്റ്റിനെ തകർത്ത് കൊൽക്കത്ത മുന്നോട്ട്

ഇന്ന് നോർത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിൻ്റെ ആധ്യപത്യത്തിൽ ഡിഫെൻഡിങ് ചാമ്പ്യൻസ് എടികെ കൊൽക്കത്തയ്ക്ക് വിജയം , രണ്ടാം പകുതിയിടെ എഴുത്തിഅഞ്ചാം മിനുട്ടിൽ സെക്വീന ഒരു ടോപ്ക്ലാസ് വോളിയിലൂടെ ഗോൾക്കീപ്പർ രഹനേഷിനേയും തോൽപ്പിച്ച് വലകുലുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെ വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലറങ്ങിയ ഹൈലാഡേർസ് ആദ്യ മിനുട്ടുകൾ മുതലേ പ്രതിരോധാത്മക സമീപനത്തോടെ കളിക്കുകയായിരുന്നു , കൊൽക്കത്തയാവട്ടെ നിരന്തരം നോത്തീസ്റ്റ് ഗോൾമുഖത്ത് ആക്രമണം നടത്തി, തത്ഫലമായി 24ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ ചാൻസ് പിറന്നു ലൈഫ്റ്റ് സൈഡിലൂടെ കുതിച്ച സെക്വീന പോസ്റ്റിൻ്റെ ടോപ്പ് കോർണറിൽ പ്ലേസ് ചെയ്യാൻ നോക്കിയ ബോൾ ഇഞ്ചുകൾ വ്യത്യാസത്തിൽ ക്രോസ്ബാറിനു മുകളിലൂടെ പറന്നു. പിന്നീട് നല്ലവസരങ്ങളൊന്നും സൃഷ്ടിക്കാതെ ആദ്യ പകുതി ഗോൾ രഹിതം.

രണ്ടാം പകുതിയുടെ തുടക്കത്തിൽ 47ആം മിനുട്ടിൽ എടികെയുടെ ബോക്സിൽ വച്ചു റെസീവ് ചെയ്ത ബോൾ സെസാരിയൊ പോസ്റ്റിലേക്ക് തൊടുത്തു എന്നാൽ ഒരു വേൾഡ് ക്ലാസ് സേവിലൂടെ ദെബ്ജീത്ത് രക്ഷപ്പെടുത്തുകയായിരുന്നു.
54ആം മിനുട്ടിൽ ടെയ്ലറിൻ്റെ ഫ്രീകിക്കിൽ നിന്നും സന്ദർശകർക്ക് നല്ലൊരവസരം ലഭിച്ചെങ്കിലും ,ജോർഡി മൊൻ്റാലിൻ്റെ ഫ്രീ ഹെഡർ പോസ്റ്റിനു തൊട്ടുവെളിയിലൂടെ പുറത്തേക്ക്.

എഴുപത്തിമൂന്നാം മിനുട്ടിൽ വീണ്ടും സെക്വീനയെ ഷോട്ട്, ഗോൾക്കീപ്പർ രെഹനേഷിൻ്റെ മനോഹരമായ ഒരു സേവിലൂടെ ‘സ്വിഫ്റ്റ് മൊമെൻ്റ് ഓഫ് ദി മാച്ച് ‘ അവാർഡിനർഹമായ സേവ്, പക്ഷേ രണ്ടു മിനുട്ടുകൾ പിന്നിടും മുമ്പേ മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച പ്രഭീർ ദാസ് തുടങ്ങി വെച്ച മുന്നേറ്റം റോബിൻ സിങ്ങിന്റെ കാലുകളിൽ ഒട്ടും വൈകാതെ ആളൊരു പവ്വർഫുൾ ഷോട്ടെടുത്തെങ്കിലും രഹനേഷ് തടഞ്ഞു എന്നാൽ റീബൗണ്ട് ചെയ്ത ബോൾ നോർത്തീസ്റ്റിന്റിൻ്റെ സാംബിന്ഹയുടെ ദുർബല ഹെഡറിലൂടെ സെക്വീനയുടെ കാലുകളിൽ കണ്ണടച്ചു തുറക്കും മുമ്പേ ഒരു കിടിലൻ വോളി…..
ബോൾ അതാ നോർത്ത് ഈസ്റ്റ് ബോകസിൻ്റെ ടോപ് റൈറ്റ് കോർണറിൽ ചെന്ന് വല കുലുക്കി……അവിടെ തീർന്നു ഹൈലാഡേർസ്.

സമനില ഗോളിനായ് പൊരുതിക്കളിച്ച നോർത്തീസ്റ്റിന് 77ആം മിനുട്ടിൽ നല്ലൊരവസരം ലഭിച്ചെങ്കിലും നർസാരിയുടെ ഷോർട്ട് ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്തേക്ക് പോവുകയായിരുന്നു , പിന്നീട് ആതിഥേയർ കിണഞ്ഞു ശ്രമിച്ചെങ്കിലും കൊൽക്കത്തയുടെ പ്രതിരോധം വിട്ടു കൊടുത്തില്ല, ആ ഒരൊറ്റ ഗോളിൻ്റെ ആധിപത്യത്തിൽ മൂന്നാം വിജയം നേടി കൊൽക്കത്ത ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി ആറാം സ്ഥാനത്തേക്ക് കുതിച്ചു.

ഗോളടക്കം മത്സരത്തിലുടനീളം കിടിലോൽകിടിലൻ പ്രകടനം കാഴ്ചവെച്ച സെക്വീനി ഹീറോ ഓഫ് ദി മാച്ച് അവാർഡ് നേടിയപ്പോൾ , പ്രഭീർ ദാസ് എമേർജിഗ് പ്ലെയർ അവാർഡ് കരസ്ഥമാക്കി.

നാളത്തെ മത്സരത്തിൽ ചെന്നൈ എഫ് സി , പൂനെ സിറ്റിയെ നേരിടും.

 

ഇന്നത്തോടെ എല്ലാ ടീമുകളും പരസ്പരം ഒരു തവണ പോരാടി , ഓരോ ടീമും ഒൻപത് മത്സരങ്ങൾ പിന്നിട്ട് ലീഗിന്റെ പകുതി മത്സരങ്ങൾ തീർന്നപ്പോൾപോയിൻ്റ് നില ഇങ്ങനെ,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us