ബെംഗളൂരു: ഓൾഡ് എയർപോർട്ട് റോഡിലെ 17.5 കിലോ മീറ്റർ സിഗ്നൽ രഹിത ഇടനാഴിയുടെ ഭാഗമായുള്ള അടിപ്പാതയുടെ നിർമ്മാണം 45 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ബിബിഎംപി. 20 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന അടിപ്പാത മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നിശ്ചയിച്ച സമയത്തിനുള്ളിൽ തന്നെ പണി പൂർത്തിയാക്കി ഗതാഗതം ആരംഭിക്കാനാകുമെന്ന് ബിബിഎംപി ചീഫ് എഞ്ചിനീയർ എം. ലോകേഷ് പറഞ്ഞു. ഇടനാഴിയുടെ ഭാഗമായുള്ള കുന്ദലഹള്ളി അടിപ്പാതയുടെ നിർമ്മാണം നിലവിൽ പൂർത്തിയായി ഗതാഗതം ആരംഭിച്ചു.
Read More