ഹൈക്കോടതി വിധി എതിര്; നഴ്സിംഗ് വിദ്യാർത്ഥികൾ നാളെ മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.

ബെംഗളൂരു:  നെഴ്സിംഗ് കോളേജുകൾക്ക് അഗീകാരം നൽകാൻ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് (INC) അധികാരമില്ലെന്ന് കർണാടക ഹൈക്കോടതി. നഴ്സിംഗ് കോഴ്സുകൾ നടത്താൻ കർണാടക നഴ്സിംഗ് കൗൺസിലിന്റെയും സംസ്ഥാനത്തെ രാജീവ് ഗാന്ധി ആരോഗ്യ സർവ്വകലാശാലയുടേയും അംഗീകാരം മതിയെന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണ് കോടതി ശരിവച്ചത്. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല സമരം നടത്താൻ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ തീരുമാനിച്ചു. ഐ എൻ സി അംഗീകാരം ഇല്ലാത്ത കോഴ്സുകൾ  പഠിക്കുന്നവർക്ക്  മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലി ചെയ്യാനാകില്ലെന്നിരിക്കെ നടപടി ഭാവിയെ ബാധിക്കുമെന്ന് വിദ്യാർത്ഥികൾ ആശങ്കപ്പെടുന്നു.…

Read More
Click Here to Follow Us