ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.
Read MoreTag: kannada
‘കന്നഡനാട്ടിൽ കന്നഡ വേണം’ മറ്റ് ഭാഷകളോട് എതിർപ്പില്ല; സിദ്ധരാമയ്യ
ബെംഗളൂരു: കന്നഡനാട്ടിൽ കന്നഡ വേണമെന്നും മറ്റ് ഭാഷകളോട് എതിർപ്പില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. എന്നാൽ, നിയമം കൈയിലെടുക്കുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്യുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഡിസിഎം ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി. ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധത്തിൽ ഞങ്ങൾക്ക് എതിർപ്പില്ലെന്ന് കെപിസിസി ഓഫീസിൽ സംസാരിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ന്യായമായ ഒരു പ്രതിഷേധത്തിനും ഞങ്ങൾ എതിരല്ല. നിയമം കൈയിലെടുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. ബിബിഎംപി, പോലീസ് ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കന്നഡയിൽ ഒരു ബോർഡ് വയ്ക്കുന്നത് സംബന്ധിച്ച് ഒരു നിയമവും ഉണ്ടായിരുന്നില്ല. ആ നിയമം…
Read Moreഭാഷാ തർക്കം; സംസ്ഥാനത്ത് പ്രതിഷേധം അക്രമാസക്തമായി
ബെംഗളൂരു: സംസ്ഥാനത്ത് ഭാഷാ തര്‍ക്കത്തെത്തുടര്‍ന്ന് എല്ലാ ബോര്‍ഡുകളിലും 60 ശതമാനം കന്നട ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കര്‍ണാടക സംരക്ഷണ വേദിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ചില പ്രവര്‍ത്തകര്‍ ഇംഗ്ലീഷിലെഴുതിയ ബോര്‍ഡുകള്‍ വലിച്ചു കീറി. ചിലര്‍ ബോര്‍ഡുകളില്‍ കറുപ്പ് മഷി ഒഴിച്ചു. പ്രതിഷേധംഅക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ഇടപെട്ടതോടെയാണ് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. എല്ലാ ഹോട്ടലുകളിലും മാളുകളിലും ഉള്ള ബോര്‍ഡുകളില്‍ നിര്‍ബന്ധമായും കന്നഡ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം കര്‍ശനമായ നടപടി സ്വീകരിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. ബംഗളൂരുവില്‍ 1,400 കിലോമീറ്റര്‍ ആര്‍ട്ടീരിയല്‍, സബ് ആര്‍ട്ടീരിയല്‍ റോഡുകളുണ്ട്.…
Read Moreമദ്രസകളിൽ കന്നഡയും ഇംഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്ത് മദ്രസകളിൽ കന്നഡയും ഇംഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. രണ്ടു വർഷത്തേക്ക് ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇംഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുക. ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും. വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ സ്കൂളുകൾ വഴി എസ്എസ്എൽസി, പി.യു.സി,…
Read Moreകന്നഡ ബിഗ് ബോസ് സീസൺ 10 ലെ മറ്റൊരു സ്ഥാനാർഥി കൂടി കേസിൽ
ബെംഗളൂരു: ഭോവി സമുദായത്തിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് കന്നഡ ബിഗ് ബോസ് സീസൺ 10 മത്സരാർത്ഥി തനിഷ കുപ്പണ്ടയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. അഖില കർണാടക ഭോവി കമ്മ്യൂണിറ്റിയുടെ സംസ്ഥാന പ്രസിഡൻറ് എ പി പത്മയാണ് ബംഗളൂരുവിലെ കുമ്പൽഗോഡു പോലീസ് സ്റ്റേഷനിൽ എസ്ടി/എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഷോയ്ക്കിടെ മറ്റൊരു മത്സരാർത്ഥി ഡ്രോൺ പ്രതാപുമായുള്ള സംഭാഷണത്തിനിടെ തനിഷ ‘വഡ്ഡ’ എന്ന വാക്ക് ഉപയോഗിച്ചു. അത് സമുദായത്തിനെതിരെയുള്ള അപകീർത്തികരമായ പ്രസ്താവനയാണ് എന്നാണ് പറയുന്നത്. അതുകൊണ്ടാണ് അവൾക്കെതിരെ അട്രോസിറ്റി കേസ് ഫയൽ ചെയ്തത്…
Read Moreകേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണം; മുഖ്യമന്ത്രി സിദ്ധരാമയ്യ
ബെംഗളൂരു: കേന്ദ്ര സർക്കാർ ജോലികൾക്കുള്ള മത്സര പരീക്ഷകൾ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രം നടത്താനാകില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മത്സര പരീക്ഷകൾ കന്നടയിലും എഴുതാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. 68-ാമത് കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് കണ്ഠീരവ സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷകളുടെ ഭാഷാ മാധ്യമം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreപുനീത് ഒരു യാത്രയിൽ ആണ്, ഒരിക്കൽ മടങ്ങി വരും; ശിവരാജ് കുമാർ
ബെംഗളൂരു: അപ്രതീക്ഷിതമായാണ് സിനിമാ ലോകത്തേയും ആരാധകരേയും സങ്കടത്തിലാഴ്ത്തിക്കൊണ്ട് നടൻ പുനീതിന്റെ മരണം സംഭവിക്കുന്നത്. നാല്പത്തിയാറാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് ലോകത്തോട് വിടപറഞ്ഞത്. വ്യായാമം ചെയ്തു കൊണ്ടിരിക്കെ നെഞ്ചുവേദന വന്നതിനെ തുടർന്ന് താരത്തെ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പുനീത് വിടപറഞ്ഞിട്ട് രണ്ട് വർഷങ്ങൾ കഴിയുമ്പോഴും തങ്ങൾക്ക് മരണം ഉൾക്കൊള്ളാനാകുന്നില്ലെന്ന് പറയുകയാണ് സഹോദരൻ ശിവരാജ് കുമാർ. അപ്പു ജീവിച്ചിരിപ്പില്ലെന്ന് എല്ലാവരും പറയുന്നു. അതിനർത്ഥം അവൻ ഞങ്ങളെ പൂർണമായി വിട്ടുപോയി എന്നല്ല. എനിക്ക് അവനെ അത്ര പെട്ടന്ന് വിട്ടുകളയാൻ സാധിക്കില്ല. പുനീതിന്റെ നല്ല…
Read Moreവിവാദം ചൂടുപിടിച്ചതോടെ റിയാലിറ്റി ഷോയിൽ നിന്നും കോൺഗ്രസ് എംഎൽഎ പിന്മാറി
ബെംഗളുരു: കോൺഗ്രസ് എംഎൽഎ പ്രദീപ് ഈശ്വർ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പിന്മാറി. എംഎൽഎ യുടെ റിയാലിറ്റി ഷോ പ്രവേശനം വിവാദമായതോടെയാണ് പിന്മാറിയത്. 100 ദിവസം എംഎൽഎ പൊതു ജീവിതത്തിൽ നിന്നും അകന്നു നിൽക്കുന്നതിനെതിരെ സന്നദ്ധ സംഘടനകൾ പരാതി നൽകിയിരുന്നു. എന്നാൽ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വെറും 3 മണിക്കൂർ മാത്രമാണ് ഷോയിൽ ചിലവഴിച്ചതെന്ന് എംഎൽഎ പറഞ്ഞു.
Read Moreബിഗ് ബോസിലേക്ക് കർണാടകയിലെ കോൺഗ്രസ് എം.എൽ.എ
ബെംഗളൂരു: ബിഗ് ബോസിൽ മത്സരാർത്ഥിയായി സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എ. റിയാലിറ്റി ഷോയുടെ പത്താം സീസൺ ആരംഭിച്ച് അടുത്ത ദിവസമാണ് എം.എൽ.എ മത്സരാർത്ഥിയായി ബിഗ് ബോസ് ഹൗസിലെത്തുന്നത്. എം.എൽ.എ പ്രദീപ് ഈശ്വർ ആണ് ബിഗ് ബോസ് കന്നഡയുടെ വീട്ടിലേക്ക് അപ്രതീക്ഷിത എൻട്രി നടത്തിയത്. പിന്നാലെ വിഷയം ചർച്ചയാകുകയും എം.എൽ.എക്ക് നേരെ കനത്ത വിമർശനങ്ങൾ ഉയരുകയുമാണ്. അതേസമയം പ്രദീപ് ഷോയിൽ മത്സരിക്കുമോ അതോ അതിഥി വേഷമാണോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രദീപിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. പൊതുജനങ്ങളോടുള്ള കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ…
Read Moreകടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു. സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്.…
Read More