പുനലൂർ : മാരക മയക്കുമരുന്നും കഞ്ചാവു കാറില്‍ കടത്താൻ ഉള്ള ശ്രമത്തിനിടെ രണ്ട് യുവാക്കളെ പോലീസ് പിടികൂടി. ആര്യങ്കാവ് എക്സൈസ് ചെക് പോസ്റ്റ് സംഘമാണ് ഇവരെ പിടികൂടിയത്. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റില്‍ ഷാജു (23), അല്അമീന് (22)എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ബെംഗളൂരുവിൽ നിന്ന് തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് സിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. 0.64 ഗ്രാം എം .ഡി.എം .എ മയക്കുമരുന്നും 90 ഗ്രാം കഞ്ചാവും കാറില്‍ നിന്ന് പോലീസ് കണ്ടെടുത്തു. സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു…
Read MoreTag: Kanjav
ആസ്വാദനത്തിനായി കഞ്ചാവ് ഉപയോഗിക്കാം, വില്പനയ്ക്ക് തുടക്കമിടുന്നു
ന്യൂജഴ്സി : ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവ് വില്പനയ്ക്ക് യുഎസിലെ ന്യൂജഴ്സി സംസ്ഥാനം ഈ മാസം 21ന് തുടക്കമാവും. 21നു മേല്‍ പ്രായമുള്ളവര്‍ക്ക് കഞ്ചാവ് വാങ്ങാമെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. പുത്തന്‍ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ ഡമോക്രാറ്റ് പ്രതിനിധിയായ മര്‍ഫി വിശേഷിപ്പിച്ചത്. ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉല്‍പാദിപ്പിപ്പിക്കുന്ന 7 ശാലകള്‍ക്കാണ് ആസ്വാദനത്തിനുള്ള കഞ്ചാവ് ഉത്പാദിപ്പിക്കാനും അനുമതി നല്‍കിയത്. ഒന്നര വര്‍ഷം മുമ്പ് നടന്ന ഹിതപരിശോധനയില്‍ കഞ്ചാവ് വില്‍ക്കുന്നതിനോടു ജനം അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ന്യൂജഴ്സിക്കു പുറമേ 16 സംസ്ഥാനങ്ങളും തലസ്ഥാനമേഖലയായ…
Read Moreബസ് യാത്രയ്ക്കിടെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
ബെംഗളൂരു: കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വച്ചാണ് യാത്രക്കാരന് പിടിയിലായത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ അനോവറിനെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 800 ഗ്രാം കഞ്ചാവാണ് ഇയാളുടെ കൈവശം കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വിഫ്ട് ബസിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നത്. ചെക്പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് എക്സൈസ് അനോവറില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. വിഷു, ഈസ്റ്റർ പ്രമാണിച്ച് അതിർത്തിയിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു.
Read More