ബെംഗളൂരു: വൈറ്റ് കോളർ ജോലിക്കായി ആളുകൾ പരക്കം പായുന്ന ഈ കാലത്ത് വ്യത്യസ്തമായ ഒരു സംരഭവുമായി രംഗത്തെത്തിയിരിക്കുകയാണ് 42-കാരനായ ഐടി പ്രൊഫഷണൽ. കഴുത ഫാമാണ് ഇയാളുടെ സംരഭം. ദക്ഷിണ കർണാടക സ്വദേശിയായ ശ്രീനിവാസ് ഗൗഡയാണ് തന്റെ ഐടി ജോലി ഉപേക്ഷിച്ച് കഴുത ഫാം തുടങ്ങിയത്. സംസ്ഥാനത്തെ ആദ്യ കഴുത ഫാമാണ് ഇത്. ബിഎ ബിരുദധാരിയായ ഗൗഡ സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി ഉപേക്ഷിച്ചത് 2020ലായിരുന്നു. തുടർന്ന് കർണാടകയിലെ ഇറ ഗ്രാമത്തിൽ 2.3 ഏക്കർ സ്ഥലത്ത് ‘ഇസിരി’ ഫാമാണ് ആദ്യമായി ആരംഭിച്ചത്. അഗ്രികൾച്ചർ ആൻഡ് അനിമൽ ഹസ്ബൻഡറി,…
Read More