ടെഹ്റാൻ : ഇന്നലെ രാത്രി ഇറാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി റിപ്പോർട്ട് . ഭൂചലനത്തിൽ 440 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ വടക്ക് പടിഞ്ഞാറൻ അസർബൈജാൻ പ്രവിശ്യയിലെ കോയി എന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. തുർക്കിയോട് ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂചലനമുണ്ടായ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകരെ അയച്ചി ട്ടുണ്ടെന്നും ആശുപത്രികളിൽ ജാഗ്രത പുലർത്തുന്നതായും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
Read MoreTag: Iran
പരസ്യ ചിത്രങ്ങളിൽ സ്ത്രീകൾക്ക് വിലക്ക് : ഇറാൻ
ഇറാൻ : സ്ത്രീകൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി ഇറാൻ സാംസ്കാരിക, ഇസ്ലാമിക് ഗൈഡൻസ് മന്ത്രാലയം. ഹിജാബ് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വിലക്കേർപ്പെടുത്തുന്നതായി മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക നിയമങ്ങൾക്കെതിരാണ് സമാനമായ അഭിനയം. ഇതു സംബന്ധിച്ച് പരസ്യ കമ്പനികൾക്ക് കത്ത് അയക്കുകയും ചെയ്തു. അയഞ്ഞ ഹിജാബ് ധരിച്ച് സ്ത്രീ ഐസ് ക്രീം കഴിക്കുന്നതിന്റെ പരസ്യചിത്രം പുറത്തു വന്നതിന് പിന്നാലെയാണ് ഈ നിർദ്ദേശവുമായി ഇറാൻ സർക്കാർ രംഗത്ത് എത്തിയത്. ഇറാനിയൻ പുരോഹിതന്മാർ വീഡിയോ കണ്ട് പ്രകോപിതരാകുകയും ഐസ്ക്രീം നിർമ്മാതാക്കളായ ഡോമിനോയ്ക്കെതിരെ കേസെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതായും റിപ്പോർട്ട്…
Read Moreവനിതാദിനത്തില്‍ തട്ടം വലിച്ചെറിഞ്ഞ് ഇറാന് സ്ത്രീകളുടെ പ്രതിഷേധം.
ഇസ്താംബുള്‍: പൊതുസ്ഥലത്ത് തട്ടമിടാതെ നടന്നതിന് ഒരു വനിതയെ രണ്ട് വര്‍ഷം ജയിലിലടച്ച നടപടിക്കെതിരേ തട്ടം വലിച്ചെറിഞ്ഞ് തെരുവ് വീഥികളില്‍ ഇറാനിയന്‍ സ്ത്രീകളുടെ പ്രതിഷേധം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കൂടുതല്‍ പ്രകോപനങ്ങള്‍ ഉണ്ടാവുമെന്നതിനാല്‍ നഗരങ്ങളില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു. നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരേ കഴിഞ്ഞ ഡിസംബര്‍ മുതല്ക്കേ സ്ത്രീകള്‍ ശക്തമായ പ്രതിഷേധം നടത്തി വരികയായിരുന്നു. ഡിസംബര്‍ അവസാനം മുതല്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മുപ്പതോളം സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ചിലര്‍ മോചിതരായെങ്കിലും പലരും ഇപ്പോഴും വിചാരണ നേരിടുകയുമാണ്. രണ്ട് മാസം തടവും പിഴയുമാണ് ഹിജാബ്…
Read More