മികച്ച വിമാനത്താവള പുരസ്‌കാരം സ്വന്തമാക്കി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം 

ബെംഗളൂരു: 2022 സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്‌സ് ഇവന്റിൽ  ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന പദവി ഇനി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) സ്വന്തം. ആഗോളതലത്തിൽ ഉപഭോക്താക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ചെക്ക്-ഇൻ മുതൽ വരവ്, കൈമാറ്റം, ഷോപ്പിംഗ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, ഗേറ്റുകളിൽ നിന്ന് പുറപ്പെടൽ വരെ, എയർപോർട്ട് സേവനത്തിലുടനീളമുള്ള ഉപഭോക്തൃ അനുഭവവും പ്രധാന ഘടകങ്ങളും സർവേയിൽ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പാരീസിലാണ് ചടങ്ങ് നടന്നത്. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന അവാർഡ് സ്വീകരിക്കുന്നതിൽ…

Read More
Click Here to Follow Us