ബെംഗളൂരു: 2022 സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് അവാർഡ്‌സ് ഇവന്റിൽ ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന പദവി ഇനി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് (കെഐഎ) സ്വന്തം.
ആഗോളതലത്തിൽ ഉപഭോക്താക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്. ചെക്ക്-ഇൻ മുതൽ വരവ്, കൈമാറ്റം, ഷോപ്പിംഗ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, ഗേറ്റുകളിൽ നിന്ന് പുറപ്പെടൽ വരെ, എയർപോർട്ട് സേവനത്തിലുടനീളമുള്ള ഉപഭോക്തൃ അനുഭവവും പ്രധാന ഘടകങ്ങളും സർവേയിൽ വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പാരീസിലാണ് ചടങ്ങ് നടന്നത്.
ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച പ്രാദേശിക വിമാനത്താവളം എന്ന അവാർഡ് സ്വീകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷം ഉണ്ട്. ഞങ്ങളുടെ പ്രവർത്തനം മികച്ച രീതിയിൽ ആണ് തുടരുന്നത് എന്നതിന്റെ ഒരു അംഗീകാരമാണിത്, ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (ബിഐഎഎൽ) എയർപോർട്ട് ഓപ്പറേറ്റർ എംഡിയും സിഇഒയുമായ ഹരി കെ മാരാർ പറഞ്ഞു,
കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വർഷം ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു, നിരവധി നിയന്ത്രണങ്ങളും യാത്രാ ഡിമാൻഡിലെ കടുത്ത ഇടിവും നേരിടേണ്ടി വന്നിട്ടുണ്ട്. വിമാന യാത്ര വേഗത്തിൽ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതോടെഉയർന്ന നിലവാരം പുലർത്താനുള്ള വെല്ലുവിളി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളവും നേരിടുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.