ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി സ്കാനിയ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം 

ബെംഗളൂരു: ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കേരള ആർടിസിയുടെ സ്‌കാനിയ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൈസൂരിനടുത്ത് നഞ്ചൻകോട് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല.

തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നാലേമുക്കാലോടെ നഞ്ചൻകോട് നഗരത്തിന് സമീപത്തെ ഹൊസള്ളി ഗേറ്റിൽ വെച്ച് റോഡിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ച് പോയി. ബസിന്റെ മുൻവശവും ഭാഗികമായി തകർന്നിട്ടുണ്ട്. സംഭവസമയത്ത് നാല്പത്തഞ്ച് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടമുണ്ടായ ബസിലെ യാത്രക്കാരെ പിന്നാലെ എത്തിയ മറ്റു ബസുകളിൽ ബെംഗളൂരുവിലേക്ക് അയച്ചു. സംഭവത്തിൽ നഞ്ചൻകോട് പോലീസ് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുലർച്ചെ ചായ കുടിക്കാൻ വാതിൽ തുറന്നിട്ടിറങ്ങി; ബെംഗളൂരുവിൽ സുഹൃത്തുക്കൾ ഉറങ്ങിക്കിടക്കവെ ആറര ലക്ഷത്തിന്റെ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ
[masterslider id="10"]

Related posts