ഇന്നും നിരവധി വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ; വിവരങ്ങളറിയാം

ന്യൂഡൽഹി: അറ്റകുറ്റപ്പണികൾ, മോശം കാലാവസ്ഥ, വ്യോമാതിർത്തി നിയന്ത്രണങ്ങൾ എന്നിവ കാരണം വെള്ളിയാഴ്ച നിരവധി എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ജൂൺ 21 നും ജൂലൈ 15 നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശ റൂട്ടുകളിലെ സർവീസുകൾ നിർത്തിവയ്ക്കുമെന്നും എയർ ഇന്ത്യ പറഞ്ഞതിന് പിന്നാലെയാണിത് . യാത്രക്കാർക്ക് എത്രയും വേഗം അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കുന്നതിനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് റദ്ദാക്കൽ അല്ലെങ്കിൽ സൗജന്യ റീഷെഡ്യൂളിംഗ് എന്നിവയ്ക്ക് മുഴുവൻ തുകയും…

Read More

രാജ്യത്ത് സെന്‍സസ് ഒരുക്കങ്ങൾ പൂർത്തിയായി; ജാതി തിരിച്ചുള്ള കണക്കെടുക്കും : വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: പതിനാറാമത് സെന്‍സസ് നടപടികള്‍ക്ക് ഒരുങ്ങി രാജ്യം. സെൻസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ജാതി തിരിച്ചുള്ള സെന്‍സസ് കൂടിയാണിത്. സെൻസസ് 2027 എന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് ഒന്ന് വരെയുള്ള കാലയളവില്‍ ആയിരിക്കും സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുക. രാജ്യത്തെ വിവിധ സംസ്ഥാങ്ങളിലെ കാലാവസ്ഥയുള്‍പ്പെടെ പരിഗണിച്ചാണ് സമയത്തിലെ ക്രമീകരണം. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ സെന്‍സസ് നടപടികള്‍ പൂർത്തിയാക്കുക. ഓരോ വീടുകളിലെയും ഭവന സാഹചര്യം, സ്വത്ത് വിവരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ശേഖരിക്കുന്ന…

Read More

റീൽസ് വൈറലാകണം; പാമ്പിനെ ചുംബിച്ചു : നാവിന് കടിയേറ്റ യുപി സ്വദേശി ഗുരുതരാവസ്ഥയിൽ

ലഖ്നൗ: സമൂഹമാധ്യമങ്ങളിൽ ഒന്ന് വൈറലാകാൻ പല തരത്തിലുള്ള അഭ്യാസങ്ങൾ കാണാറാറുണ്ട്. എന്നാൽ ഇത്തരം അഭ്യാസങ്ങൾ ജീവന് തന്നെ ഭീഷണിയായാൽ എന്ത് ചെയ്യും. യു.പിയിലെ അമ്രോഹ ജില്ലയിലെ ഹൈബത്പൂർ ഗ്രാമത്തിലാണ് സംഭവം. റീൽസ് ചിത്രീകരിക്കുന്നതിനിടെ പാമ്പിനെ ചുംബിച്ചു. കിട്ടിയതാകട്ടെ നാക്കിനിട്ടൊരു കടി. സംഭവത്തിൽ വിഷബാധയേറ്റ ജിതേന്ദ്ര കുമാറിന്‍റെ (50) ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. റീൽ വൈറലാകുന്നതിലൂടെ ശ്രദ്ധ നേടാൻ വേണ്ടിയാണ് ഇയാൾ ഇത്തരത്തിലൊരു സാഹസികം നടത്തിയത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോക്ക് പിന്നാലെ വിമർശനങ്ങളുടെയും, പരിഹാസങ്ങളുടെയും മഴയാണ്. ബോധമില്ലാതെയാണോ ഇത്തരം റീലുകൾ ചെയ്യുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്പോൾ…

Read More

പുണെയിൽ പാലം തകർന്ന് 5 മരണം; നിരവധി പേരെ കാണാതായി

പുണെ: പുണെയിൽ പാലം തകർന്ന് അഞ്ച് മരണം. ഇന്ദ്രാണി പുഴയിലെ പാലമാണ് തകർന്നത്. തലേഗോൺ മേഖലയിലാണ് സംഭവം. പാലത്തിന് ബലക്ഷയം ഉണ്ടായതിനെ തുടർന്ന് ഇതിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. എന്നാൽ നദി കാണാനായി ആളുകൾ പാലത്തിൽ തടിച്ച് കൂടിയതോടെ അത് തകരുകയായിരുന്നു. തഹസിൽദാറുമായും കമ്മീഷണറുമായും സംസാരിച്ചിട്ടുണ്ട്. ചിലർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. എൻഡിആർഎഫ് ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു.

Read More

സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങി

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്നു എയർ ഇന്ത്യ എക്സ്പ്രെസ് വിമാനം ഒരു മണിക്കൂർ റൺവേയിൽ കുടുങ്ങി. ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ എയർപോർട്ടിലാണ് സംഭവം. കൊൽക്കത്തയിലേക്ക് പോകാനിരുന്ന വിമാനമാണ് റൺവേയിൽ കുടുങ്ങിയത്. ടേക്ക് ഓഫിന് തൊട്ട് മുമ്പ് തകരാർ കണ്ടെത്തുകയായിരുന്നു.തുടർന്നു ഒരു മണിക്കൂറോളം സമയം വിമാനം റൺവേയിൽ തുടർന്നു. വിമാനം വൈകിയ വിവരം എയർ ഇന്ത്യയും സ്ഥിരീകരിച്ചു.അതെ സമയം വിമാനത്തിന് ഉണ്ടായ തകരാർ എന്താണെന്ന് വ്യക്തമായിട്ടില്ല.

Read More

‘കല്യാണ കർണാടകയെ ബെംഗളൂരു പോലെയാക്കണം’ : മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കർണാടകയിലെ പിന്നാക്ക മേഖലയായ കല്യാണ കർണാടകയെ ബെംഗളൂരു, മൈസൂരു നഗരങ്ങൾ പോലെയാക്കണമെന്ന് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനുമാണ് നിർദേശം നൽകിയത്. കല്യാണ കർണാടക മേഖലയിൽ 440 കോടിയുടെ ആരോഗ്യ ആവിഷ്‍കാര പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്നാണ് മേഖലയെ ബെംഗളൂരു പോ​ലെ ആക്കണമെന്ന ആവശ്യം ഉയർത്തിയത്. എസ്.എം കൃഷ്ണ ബെംഗളൂരുവി​നെ സിംഗപ്പൂരാക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ കല്യാണ കർണാടകയെ അത്തരത്തിൽ ആക്കണമെന്ന് ആഗ്രഹമില്ല. എന്നാൽ, മൈസൂരു പോലയോ ബെംഗളൂരു പോലയോ മേഖല​യെ മാറ്റിത്തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.…

Read More

മദ്യപിച്ചെത്തി അമ്മയെ സ്ഥിരം ഉപദ്രവിക്കുന്ന പിതാവ്; സഹികെട്ട് അച്ഛനെ വെട്ടിക്കൊന്ന് പ്രായപൂർത്തിയാകാത്ത മകൻ

ഭോപ്പാൽ: സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെയും സഹോദരങ്ങളെയും  ഉപദ്രവിക്കുന്ന പിതാവിനെ പ്രായപൂർത്തിയാകാത്ത മകൻ വെട്ടിക്കൊന്നു. മഴു ഉപയോഗിച്ചായിരുന്നു  കൊലപതാകം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ഗോവിന്ദ് മല്ല എന്നയാളാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ഗോവിന്ദ് മല്ല ദിവസവും മദ്യപിച്ച് വീട്ടിൽ വരും. മദ്യലഹരിയിൽ ഭാര്യയെയും കുട്ടികളെയും മർദിക്കുന്നത് സ്ഥിരം കാഴ്‌ചയായിരുന്നു. ഇതേ സംബന്ധിച്ച് വീട്ടിൽ ദിവസവും വാക്കേറ്റവുമുണ്ടാകും. ഗോവിന്ദ് കൊല്ലപ്പെടുന്ന ദിവസം മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാനും വീട്ടുപകരണങ്ങൾ എറിഞ്ഞുടക്കാനും തുടങ്ങി. ഇയാളുടെ കയ്യിൽ ഒരു മഴുവും ഉണ്ടായിരുന്നു. അമ്മയെ ക്രൂരമായി മർദിക്കുന്നത് കണ്ട മകൻ, മാതാവിനെ രക്ഷിക്കാൻ അച്ഛന്‍റെ…

Read More

ചർച്ചകൾ ചൂട് പിടിക്കുന്നു; തരൂരിനെ മോദി വിളിപ്പിച്ചു, പ്രത്യേക കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്ത് ?

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശശി തരൂര്‍ എംപി കൂടിക്കാഴ്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി നേരിട്ട് വിളിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് ശശി തരൂരിന് പ്രത്യേക പദവി കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന സൂചനകളും പുറത്ത് വരുന്നു. വിദേശപര്യടനം കഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. അതെസമയം മോദിയുമായുള്ള കൂടിക്കാഴ്ച ചില അഭ്യൂഹങ്ങൾ വർധിപ്പിക്കുന്നു. അമേരിക്ക ഉൾപ്പടെ അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഈ…

Read More

എഐ സഹായത്തോടെ ശത്രുക്കളെ കണ്ടെത്തും ; ലൈറ്റ് മെഷീന്‍ ഗണ്‍ പരീക്ഷണം വിജയകരമായി പൂർത്തികരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: എഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനം കരസേനയുടെ സഹായത്തോടെ വികസിപ്പിക്കുന്ന പര്‍വത പ്രദേശങ്ങളിലെ പരീക്ഷണമാണ് വിജയകരമായി പൂർത്തിയാക്കിയത്. ആയുധത്തിൻ്റെ കൃത്യത, ദൂരം എന്നിവയെല്ലാം സുരക്ഷിതമായ അകലങ്ങളിൽ നിന്ന് കൊണ്ട് റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു പരീക്ഷണങ്ങൾ. ഇതാണ് വിജയം കണ്ടത്. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഉയരം കൂടിയ ദേശങ്ങളില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കാൻ സാധിക്കുന്ന ആയുധമാണിത്. കാറ്റ്,…

Read More

ഇന്ത്യയിൽ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റും

ന്യൂഡൽഹി: രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ എക്സ്.എഫ്.ജി വേരിയന്റിന്റെ സാന്നിധ്യം. 160 കേസുകളാണ് ഇതരത്തിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റ് മറ്റൊരു വകഭേദമായ എക്സ്.എഫ്.ജി മനുഷ്യശരീരത്തിന്റെ പ്രതിരോധശേഷിയെ അതിവേഗം തകർക്കും. കാനഡയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. തമിഴ്നാടും കേരളവുമാണ് രണ്ടും മുന്നും സ്ഥാനങ്ങളിൽ. ഗുജറാത്ത്,ആന്ധ്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലും ഇത് റിപ്പോർട്ട് ചെയ്തു. അതെ സമയം ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 6000 കടന്നു. 6491 പേരാണ് രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്. ഇതിൽ 1957 പേരും കേരളത്തിലാണ്…

Read More
Click Here to Follow Us