ബെംഗളൂരു: സാമുദായിക പ്രശ്നങ്ങൾ നിലനിൽക്കുന്ന ദക്ഷിണ കന്നഡ ജില്ലയിൽ മാതൃകയായി മാറി ഹിന്ദു യുവാവ്. പുതുതായി വിവാഹിതനായ യുവാവ് ബണ്ട്വാൾ താലൂക്കിലെ വിട്ടലിലെ പള്ളിയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചാണ് മതേതരത്വത്തിന് ഉദാഹരണമായത്. ഹിജാബ്, ഹലാൽ, ആസാൻ, മുസ്ലീങ്ങളുടെ കടകൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ എന്നിവയ്‌ക്കെതിരെയുള്ള മുറവിളിയ്‌ക്കിടയിൽ, യുവാവിന്റെ ഈ പ്രവർത്തിയിലൂടെ സാമുദായിക സൗഹാർദ്ദത്തിന്റെ പ്രതീകമായി മാറുകയും ചെയ്തു. വിട്ടലിലെ ബൈരിക്കാട്ടെ ജെ ചന്ദ്രശേഖറിന്റെ വിവാഹം ഏപ്രിൽ 24 നാണ് നടന്നത്. മുസ്ലീങ്ങൾ ഈ മാസം റംസാൻ ആഘോഷിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ സമൂഹത്തിലെ പല സുഹൃത്തുക്കൾക്കും വിവാഹ ചടങ്ങിലെ…
Read More