ബെംഗളൂരു: നിർഭയ ഫണ്ടിന്റെ കീഴിലുള്ള ബെംഗളൂരു സേഫ് സിറ്റി പദ്ധതിക്ക് നേതൃത്വം നൽകുന്നതിനായി തങ്ങളെ തെരഞ്ഞെടുത്തതായി ഹണിവെൽ ഓട്ടോമേഷൻ ഇന്ത്യ ലിമിറ്റഡ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഭീഷണികളില്ലാതെ എല്ലാ അവസരങ്ങളും പിന്തുടരാൻ സ്ത്രീകളെയും പെൺകുട്ടികളെയും പ്രാപ്തരാക്കുന്നതിനായി പൊതു സ്ഥലങ്ങളിൽ അവർക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പദ്ധതിയുടെ ലക്ഷ്യമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നഗരത്തിലുടനീളം മൂവായിരത്തിലധികം സ്ഥലങ്ങളിൽ വിന്യസിക്കുന്ന 7,000-ത്തിലധികം വീഡിയോ ക്യാമറകൾഉൾക്കൊള്ളുന്ന അത്യാധുനിക വീഡിയോ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി ഒരു സംയോജിത കമാൻഡ്& കൺട്രോൾ സെന്റർ സൃഷ്ടിക്കുമെന്ന് ഹണിവെൽ പറഞ്ഞു.
Read More