ബെംഗളൂരു: സുള്ള്യയില്‍ ഏഴു വയസ്സുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കെ.സി. മോക്ഷിതാണ് മരിച്ചത്. അമര്‍മുത്നുര്‍ കുക്കുജട്ക സ്വദേശിയാണ് കുട്ടി. സാധാരണ പോലെ സ്കൂളില്‍ പോയ കുട്ടിക്ക് പെട്ടെന്ന് കടുത്ത പനി അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. സ്കൂള്‍ അധികൃതര്‍ ഉടന്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും മരിച്ചു. കുട്ടി ഹൃദയാഘാതത്താലാണ് മരണപ്പെട്ടതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.
Read More