വിഷാദം അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ

ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില ഭക്ഷണം നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സാധിക്കും. അത്തരം ചില ആഹാരങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. പച്ചിലവര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വിഷാദത്തിനു ഒരു പരിധി വരെ ശമനം നല്‍കുമെന്നാണ് പറയുന്നത് . ചീര, സലാഡ് ഇലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, C, E,…

Read More

ചൂടിനെ പ്രതിരോധിക്കുന്ന പഴങ്ങളും പച്ചക്കറികളും

ഓരോ ദിവസവും വര്‍ധിച്ചുവരുന്ന ചൂടിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് നാം ഓരോരുത്തരും. പച്ചക്കറികളും പഴങ്ങളും തന്നെയാണ് പ്രധാനമായും ഈ കാലാവസ്ഥയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതില്‍ തന്നെ ചിലയിനം പച്ചക്കറികളും പഴങ്ങളും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും.   ചൂട് കുറയ്ക്കാന്‍ പത്ത് പച്ചക്കറികള്‍. 1. വഴുതനങ്ങ 2. കാരറ്റ് 3. ചോളം 4. കക്കിരിക്ക 5. മത്തന്‍ 6. മുളക് 7. ചുരയ്ക്ക 8. വെണ്ടയ്ക്ക 9. മുള്ളഞ്ചീര 10. ബീന്‍സ് ചൂടിനിടെ ‘സ്‌ട്രെസ്’ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വഴുതനങ്ങ. അതോടൊപ്പം തന്നെ…

Read More

ആരോഗ്യ വനം ഉദ്ഘാടനം ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കുക എന്ന ല‍ക്ഷ്യത്തോടെ സ്ഥാപിച്ച ആരോഗ്യവനം പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രപതി എസ്റ്റേറ്റിൽ ആണ് വനം സ്ഥിതി ചെയ്യുന്നത്. 6.6 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വനത്തിനു യോഗ മുദ്രയിൽ ഇരിക്കുന്ന മനുഷ്യന്റെ രൂപമാണ്. ആയുര്‍വേദ ചികിത്സാ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന 215 ഓളം ഔഷധസസ്യങ്ങൾ ഇവിടെ ഉണ്ടെന്ന് രാഷ്ട്രപതി ഭവന്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ആയുര്‍വേദ സസ്യങ്ങളുടെ പ്രാധാന്യവും അവയുടെ ഗുണങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വനം എന്ന ആശയം വിഭാവനം ചെയ്തതെന്നും പ്രസ്താവനയില്‍…

Read More

കൊവാക്‌സിന്‍ ഫലപ്രദമെന്ന പുതിയ പഠനം പുറത്ത്.

ബെംഗളൂരു: കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്ന പുതിയ പഠനം പുറത്ത്. ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്‍ വളരെ ഫലപ്രദമെന്നാണ് പഠനം കണ്ടെത്തിയത്. വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് തന്നെയാണ് വിവരം പുറത്ത് വിട്ടത്. BBV 152 എന്ന കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങളെ നൂട്രലൈസ് ചെയ്യുന്നുണ്ടെന്നാണ് കണ്ടെത്തിയത്. ഒമിക്രോണ്‍ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണിത്.

Read More

സർക്കാർ നടത്തുന്ന ഹോസ്റ്റലിൽ 13 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

COVID TESTING

ബെംഗളൂരു: ഹാസനിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലിലെ 13 വിദ്യാർത്ഥികൾക്കും  ഏഴ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതീകരിച്ചു.  അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഹാസൻ, ചാമരാജനഗർ ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നവംബർ 30 ചൊവ്വാഴ്ച അറിയിച്ചു. ഹാസനിലെ ചന്നരായപട്ടണ താലൂക്കിലെ ഗുരമാരനഹള്ളിഗ്രാമത്തിലെ മൊറാർജി ദേശായി ഹോസ്റ്റലിലും ചാമരാജനഗർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്‌. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ ഹോസ്റ്റലും മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും സീൽ ചെയ്തു.

Read More

കർണാടകയിൽ ലോക്ക്ഡൗൺ ഇല്ല: മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇനി ഒരു ലോക്കഡോൺ ഉണ്ടകുമൊ എന്ന ജനങ്ങളുടെ ആശങ്കകൾക്കിടയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്താൽ. സംസ്ഥാനത്ത് ഇപ്പോൾ ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ് അറിയിച്ചു. സ്കൂളുകളിലും കോളേജുകളിലും കർശനമായമുൻകരുതലുകൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അവ അടക്കില്ല എന്നും. കോവിഡ്-19ന്റെ പുതിയ വകബേധമായ ഒമൈക്രോണിന്റ പേരിൽ ആരും പരിഭ്രാന്തരാകരാകാതെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

Read More

പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാനദണ്ഡം പുതുക്കുന്നു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി  ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.

Read More

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ  ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

ഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്

ബെംഗളൂരു: കോവിഡ് വൈറസ്‌ പോസിറ്റീവ് സ്ഥിരീകരിച്ച  രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ്  ബാധിച്ചത്‌ എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത  ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക്‌  കാരണമായി  മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

കോവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത്  രണ്ടാം ഡോസ് വാക്സിനേഷന്റെ കവറേജ് മെച്ചപ്പെടുത്തുന്നതിനായി കോവിഡ് -19 വാക്സിനേഷൻ ശക്തമാക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് നിർദ്ദേശംനൽകി. സംസ്ഥാനത്ത് 90 ശതമാനം പേർക്ക് ആദ്യ ഡോസും 57 ശതമാനം പേർക്ക് രണ്ടാമത്തെ ഡോസും ഇത് വരെനൽകിയിട്ടുണ്ട് എന്നും ഡിസംബർ അവസാനത്തോടെ ഇത് 70 ശതമാനത്തിലെത്തും എന്ന് വാക്‌സിനേഷഷന്റെപുരോഗതി അവലോകനം ചെയ്യാൻ ഡിസിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു

Read More
Click Here to Follow Us