തിരുവനന്തപുരം: സര്‍ക്കാര്‍ നാലരക്കോടി രൂപ ചെലവഴിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന കൈപ്പുസ്തകം ജനങ്ങളിലേക്ക് എത്തിക്കാൻ തയ്യറെടുക്കുന്നു. ജിഎസ്ടി അടക്കം 4 കോടി 51 ലക്ഷം രൂപ അനുവദിച്ച് ഈ മാസം 15നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സില്‍വര്‍ ലൈന്‍, അറിയേണ്ടതെല്ലാം എന്ന പേരില്‍ 50 ലക്ഷം പ്രിന്റ് ചെയ്ത കൈപ്പുസ്തകങ്ങളാണ് വില്പനയ്ക്കായി ഒരുക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ പ്രചാരണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് പോകുന്നതിനിടെയാണ് പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധവല്കരിക്കാന് സര്‍ക്കാര്‍ കൈപ്പുസ്തകവുമായി രംഗത്തെത്തുന്നത്.
Read More