ബെംഗളൂരു: ഹംപിയിലെ വിരുപാക്ഷ ക്ഷേത്രത്തിൽ ജീൻസ്, ബർമുഡ, നിക്കർ, ഷോർട്സ് എന്നിവ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് വിലക്ക്. തുടക്കത്തിൽ ആരെയും തിരിച്ചയക്കാതെയാണ് വിജയനഗര ജില്ലാഭരണകൂടം പരിഷ്കാരം നടപ്പാക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ചെത്തുന്നവരെ തടഞ്ഞ് ബോധവത്കരിക്കുകയും അവരെ ധോത്തിധരിപ്പിച്ച് ക്ഷേത്രത്തിൽ കടക്കാൻ അനുവദിക്കും. തിരിച്ചിറങ്ങുമ്പോൾ ധോത്തി മടക്കിക്കൊടുക്കണം. അതേസമയം, ഇത് ഡ്രസ് കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമല്ലെന്നാണ് വിജയനഗര ജില്ലാകളക്ടർ എം.എസ്. ദിവാകരയുടെ വിശദീകരണം. ഹംപി വിനോദസഞ്ചാരകേന്ദ്രം മാത്രമല്ലെന്നും ആരാധനാകേന്ദ്രം കൂടിയാണെന്നും സഞ്ചാരികൾ ‘മാന്യമായ’ വസ്ത്രം ധരിക്കാനുള്ള ബോധവത്കരണമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ക്ഷേത്ര കവാടത്തിൽ…
Read More