ബെംഗളൂരു: കർണാടകയിൽ ഹലാൽ പ്രക്ഷോഭം കടുക്കുന്നു. ശിവമോഗയിൽ ഹലാല്‍ മാംസം വിറ്റയാളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഹലാല്‍ മാംസത്തിനെതിരേ ഉയരുന്ന ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ പരിശോധിക്കുമെന്നു കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ച സാഹചര്യത്തിലാണ് അക്രമം. ഹലാല്‍ കച്ചവടം നടത്തുന്നതിനെതിരേ ശക്തമായ എതിര്‍പ്പാണ് ഇപ്പോള്‍ കര്‍ണാടകയുടെ പല ഭാഗത്തും ഉയരുന്നത്. ഭദ്രാവതിയില്‍ നടന്ന ആക്രമണത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ശിവമോഗ പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പറഞ്ഞു. ചില ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൊസാമനെ പ്രദേശത്തു ഹലാല്‍ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നെന്നു…
Read MoreTag: Halal
ഹലാൽ ഇറച്ചിക്ക് ആവശ്യക്കാർ ഏറുന്നു; കച്ചവടക്കാർ.
ബെംഗളൂരു: ഹിജാബ് നിരയ്ക്കും ഹിന്ദു ക്ഷേത്രങ്ങൾക്ക് ചുറ്റുമുള്ള മുസ്ലീം കച്ചവടക്കാരെ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിനും ശേഷം, വലതുപക്ഷ ഗ്രൂപ്പുകൾ ഇപ്പോൾ ഹലാൽ മുറിച്ച മാംസത്തെ ലക്ഷ്യമിടുനതായി ഇറച്ചി കച്ചവടക്കാർ അറിയിച്ചു. എന്നാൽ ഝട്ക മുറിച്ച ഇറച്ചി കൂടുതലായി വാങ്ങാൻ വലതുപക്ഷ ഗ്രൂപ്പുകൾ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കച്ചവടക്കാർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ താഴ്ന്ന നിലയിൽ ആരംഭിച്ച പ്രശ്നം ഇപ്പോൾ വലിയ രാഷ്ട്രീയ വിവാദത്തിലേക്ക് മാറിക്കഴിഞ്ഞു. അതോടെ ഉഗാദി ഉത്സവത്തിൽ ബമ്പർ വിൽപ്പന പ്രതീക്ഷിച്ചിരുന്ന സംസ്ഥാനത്തെ ഇറച്ചി വ്യവസായത്തിന് കരിനിഴൽ വീഴ്ത്തുകയും ചെയ്തു. രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഹലാൽ…
Read Moreഹിജാബിൽ തീരാതെ കർണാടക വിവാദങ്ങൾ
ബെംഗളൂരു:കര്‍ണാടകയിലെ പുതുവര്‍ഷമായ ഉഗാദി ആഘോഷങ്ങള്‍ക്ക് ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്നാശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത്. ക്ഷേത്രോത്സവങ്ങളില്‍ മുസ്ലിം വ്യാപാരികളെ വിലക്കണമെന്നാവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയത്. ഹിജാബ് വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയതിന് മറുപടിയായാണ് ഹലാല്‍ മാംസം ബഹിഷ്കരിക്കണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിജാബ് വിവാദങ്ങൾ ഇനിയും തീരാതെ നിൽക്കുമ്പോൾ അടുത്ത വിവാദത്തിന്റെ ചൂടിലാണ് കർണാടക ഇപ്പോൾ.
Read More