വഡോദര: നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 58 കാരിയായ സ്ത്രീ പനി ലക്ഷണങ്ങളെ തുടര്‍ന്ന് മരിച്ചു. H3N2 ഇന്‍ഫ്ളുവന്‍സ വൈറസാണോ മരണകാരണമെന്ന് അന്വേഷിച്ച് വരികയാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മരണ കാരണം കണ്ടെത്താന്‍ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രോഗിയെ മാര്‍ച്ച് 11 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര് സായാജിറാവു ജനറല്‍ (എസ്എസ്ജി) ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മാര്‍ച്ച് 13-നാണ് യുവതി മരിച്ചതെന്ന് എസ്എസ്ജി ഹോസ്പിറ്റല്‍ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍എംഒ) ഡി കെ ഹെലയ പറഞ്ഞു. വഡോദരയിലെ ഫത്തേഗഞ്ച് താമസക്കാരിയാണ്…
Read MoreTag: H3N2
എച്ച് 3 എൻ 2 : സ്വയം ചികിത്സ അപകടകരമെന്ന് വിദഗ്ധർ
ബെംഗളൂരു:എച്ച്3എൻ2 വൈറസ് മൂലമുള്ള പനി ബാധിച്ച് സംസ്ഥാനത്തും ഹരിയാനയിലും ഒരാൾ വീതം മരിച്ച പശ്ചാത്തലത്തിൽ രോഗികൾ സ്വയം ചികിത്സ നടത്തുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും എന്നാൽ ഇത് ബാധിച്ചവർക്ക് ദീർഘമായി നീളുന്ന ചുമയുണ്ടാക്കുമെന്നും വിദഗ്ധർ പറയുന്നു. സ്വയംചികിത്സ അപകടമാണ്. എച്ച്3എൻ2 പിടിപെടാതിരിക്കാൻ ശുചിത്വം പാലിക്കൽ, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കൽ, കൈകഴുകൽ, മാസ്ക് ധരിക്കൽ തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ പാലിക്കേണ്ടതുണ്ട്. രോഗം സംബന്ധിച്ച് ആശങ്കപ്പെടേണ്ട. സാംക്രമിക രോഗമുണ്ടാക്കുന്ന വൈറസുകളല്ല എച്ച്3എൻ2. ചുമ, തൊണ്ടവേദന, കുളിർ, പനി, ജലദോഷം തുടങ്ങിയവയാണ്…
Read Moreഎച്ച് 3 എൻ 2 : സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശവുമായി കേന്ദ്രം
ന്യൂഡൽഹി: എച്ച് 3എന്‍ 2 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ച് രാജ്യത്ത് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവില്‍ രാജ്യത്ത് 90ല്‍ അധികം എച്ച് 3എന്‍ 2 വൈറസുകളും എട്ട് എച്ച്1എന്‍1 വൈറസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് വൈറസുകള്‍ക്കും കോവിഡിന് സമാനമായ ലക്ഷങ്ങളാണുള്ളത്. പ്രായം ചെന്നവരിലും കുട്ടികള്‍ക്കും പുറമേ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലും വൈറസ് വെല്ലുവിളി ഉയര്‍ത്തുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ മാസ്കുകള്‍ അല്ലെങ്കില്‍ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടണമെന്നും…
Read More