ബെംഗളൂരു: മികച്ച വാണിജ്യ മൂല്യമുള്ള ഗ്രൂപ്പർ മത്സ്യത്തിന്റ ചാകര കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിലുടനീളം കണ്ടെത്തി, ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികളും വിദഗ്ധരും തമ്മിൽ തർക്കം ആരംഭിച്ചു. ആഗോള താപനമാണ് ഇതിന് കാരണമെന്ന് ചിലർ പറയുമ്പോൾ, ഇതിനോട് സമുദ്ര ജീവശാസ്ത്ര വിദഗ്ധർ വിയോജിക്കുകയാണ്. കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാറില്ല. ഇവർ വല വീശിയിട്ട് രണ്ട് മാസത്തിലേറെയായി. കൂറ്റൻ തിരമാലകൾ കരയിലേക്ക് അടിച്ചുകയറുന്നതിനാൽ കടൽ വളരെ പ്രക്ഷുബ്ധമാണ്. ഗ്രൂപ്പർ ഫിഷ് ആഴത്തിലുള്ള വെള്ളത്തിൽ നീന്തുന്ന മൽസ്യമാണെങ്കിലും. ആഴത്തിലുള്ള വെള്ളത്തിന് തണുപ്പ്…
Read More