ബെംഗളൂരു: സൂചന ബോർഡുകളിൽ 60 ശതമാനം കന്നട വേണമെന്ന് നിഷ്കർഷിക്കുന്ന ഓർഡിനൻസ് തിരിച്ചയച്ച് ഗവർണർ ത്വരചന്ദ് ഗെഹ്ലോട്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. സൂചന ബോർഡുകളിലെ കന്നഡയുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു. നിയമസഭയിൽ പാസാക്കാൻ നിർദേശിച്ചാണ് അത് തിരിച്ചയച്ചത്. ഇപ്പോൾ തന്നെ ഓർഡിനൻസിന് അംഗീകാരം നൽകാമായിരുന്നു. കന്നഡക്ക് സംരക്ഷണവും ആദരവും നൽകുന്നത് തങ്ങളുടെ സർക്കാറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കന്നഡ ഭാഷയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധം സംസ്ഥാനത്ത് ശക്തമാകുന്നതിനിടെയാണ് ഓർഡിനൻസിലൂടെ സൂചന ബോർഡുകളിൽ കന്നഡ നിർബന്ധമാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.…
Read MoreTag: governor
ഗവർണർക്ക് കോവിഡ് സ്ഥിരീകരിച്ചു; ഔദ്യോഗിക പരിപാടികൾ റദ്ദാക്കി
ബെംഗളൂരു: ഗവർണർ താവർചന്ദ് ഗെലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ രാജ്ഭവനിൽ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയതായി സ്പെഷ്യൽ സെക്രട്ടറി ആർ. പ്രഭു ശങ്കർ അറിയിച്ചു.
Read Moreഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണം; ഉപദേശവുമായി തെലുങ്കാന ഗവർണർ
ഹൈദരാബാദ്: ഗർഭിണികളായ സ്ത്രീകൾ രാമായണം വായിക്കണമെന്ന ഉപദേശവുമായി തെലങ്കാന ഗവർണർ തമിഴിസൈ സൌന്ദരരാജൻ. കുട്ടികൾക്ക് മികച്ച മാനസികാരോഗ്യവും ശാരീരികാരോഗ്യവും കൈവരാൻ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കണമെന്നായിരുന്നു ഗവർണറുടെ ഉപദേശം. ആർ.എസ്.എസ്. അനുകൂല സംഘടനകൾ ഗർഭിണികൾക്കായി നടത്തിയ ‘ഗർഭ സംസ്കാര’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗൈനക്കോളജിസ്റ്റ് കൂടിയായ തമിഴിസൈയുടെ പ്രസ്താവന. ഗ്രാമപ്രദേശങ്ങളിൽ ഗർഭിണിയായ അമ്മമാർ രാമായണവും മഹാഭാരതവുമുൾപ്പെടെയുള്ള മഹദ്ഗ്രന്ഥങ്ങൾ വായിക്കാറുണ്ട്. പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഗർഭിണിയായ സ്ത്രീകൾ കമ്പരാമായണത്തിലെ സുന്ദരകാണ്ഡം വായിച്ചിരിക്കണം എന്നൊരു വിശ്വാസം പിന്തുടരുന്നുണ്ട്. അത് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാകാൻ…
Read Moreഒപ്പിടാതെ ഗവര്‍ണര്‍; അനുയിപ്പിക്കാൻ ശ്രമവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: വിവാദ ബില്ലുകളില്‍ വിശദീകരണം നല്കാന് മന്ത്രിമാര്‍ ഇന്ന് ഗവര്‍ണറെ കാണും. രാത്രി 8.30ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച. ബില്ലുകള്‍ ഒപ്പിടാന്‍ വിസമ്മതിക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കുന്നതടക്കം 8 ബില്ലുകളാണ് അംഗീകാരം കാത്ത് രാജ്ഭവനില്‍ കിടക്കുന്നത്. നിയമസഭ പാസാക്കിയ ഈ ബില്ലുകള്‍ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. നിയമസഭയുടെ അധികാര പരിധി കടന്നുള്ള ബില്ലുകളില്‍ ഒപ്പുവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവര്‍ണറുടെ നിലപാട്. അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്തയച്ചെങ്കിലും മന്ത്രിമാര്‍ നേരിട്ട് വിശദീകരണം നല്‍കണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മറുപടി നല്കി. ഈ…
Read Moreമാനേജ്മെന്റിന്റെ അനാസ്ഥ ആരോപിച്ച് ഗവർണർക്ക് കത്ത് നൽകി; ബിഎംടിസി ബസ് ഡ്രൈവറെക്ക് സസ്പെൻഷൻ
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ബിഎംടിസി എംഡി സത്യവതിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പ്രചാരണം നടത്തിയ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. കർണാടക ഗവർണർക്കും ഗതാഗത, തൊഴിൽ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കും അയച്ച കത്തിൽ, കോർപ്പറേഷനിലെ ക്രമക്കേടുകളിൽ എംഡി നടപടിയെടുത്തില്ലെന്ന് ഡ്രൈവർ എം കെ ത്യാഗരാജു ആരോപിച്ചു. ബിഎംടിസിയിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തിപരമായ നേട്ടങ്ങൾക്കായി നിയമങ്ങൾ ലംഘിക്കുകയാണെന്ന് ജനുവരി 20ന് എഴുതിയ കത്തിൽ ത്യാഗരാജൻ ആരോപിച്ചു. തെളിവായി വിവിധ രേഖകൾ വാങ്ങി സത്യവതിക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊഴിൽ രഹിതരായ…
Read Moreതമിഴ്നാട് ഗവർണറുടെ പ്രസ്താവന വിവാദത്തിൽ
ചെന്നൈ : സനാതന ധര്‍മം ഉയര്‍ത്തിപ്പിടിക്കാന്‍ ഹിംസയുടെ പാത പിന്തുടരുന്നതില് തെറ്റില്ലെന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയുടെ പ്രസംഗത്തിനെതിരെ ഡി.എം.കെയും സഖ്യകക്ഷികളും പ്രതിഷേധവുമായി രംഗത്ത് .ചെന്നൈയില്‍ നടന്ന പൊതുചടങ്ങിലാണ് ഗവര്‍ണര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഗവര്‍ണര്‍ വ്യക്തിപരമായ ആത്മീയ ചിന്തകള്‍ പൊതുചടങ്ങില്‍ പറയുന്നത് അദ്ദേഹം വഹിക്കുന്ന ഭരണഘടനാപരമായ പദവിക്ക് ചേര്‍ന്നതല്ലെന്ന് ഡി.എം.കെ നേതാവ് ടി.ആര്. ബാലു അഭിപ്രായപ്പെട്ടു. ഇന്ത്യയെ നയിക്കുന്നത് ഭരണഘടനയാണെന്നും സനാതന ധര്‍മമല്ലെന്നും ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നതായും ബാലു കൂട്ടിചേർത്തു. ഡി.എം.കെ സഖ്യകക്ഷികളായ ഇടതുകക്ഷികളും എം.ഡി.എം.കെ, വിടുതലൈ ശിറുതൈകള്‍ കക്ഷി തുടങ്ങിയവയും ഗവര്‍ണറുടെ വിവാദ…
Read Moreബിബിഎംപി കൗൺസിലിൽ ഒബിസി ക്വാട്ടയ്ക്കുള്ള ഓർഡിനൻസിൽ ഒപ്പുവച്ച് ഗവർണർ
ബെംഗളൂരു: നിയമസഭയുടെ അഭാവത്തിൽ, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒബിഡി) സംവരണം നൽകുന്നതിനായി സർക്കാർ പുറത്തിറക്കിയ ഓർഡിനൻസിൽ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് വെള്ളിയാഴ്ച ഒപ്പുവച്ചു. വാർഡ് സംവരണവും ഒബിസി അടിസ്ഥാനമാക്കിയുള്ള സംവരണവും പൂർത്തിയാക്കാൻ എട്ട് ആഴ്ചയ്ക്കുള്ളിൽ സുപ്രീം കോടതി സമയം നിശ്ചയിച്ച പശ്ചാത്തലത്തിലാണ് ഈ വികസനം.
Read Moreഗവർണർ അധികാരം വെട്ടി കുറച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ : തമിഴ്നാടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് ഡിഎംകെ. ഗവര്‍ണറുടെ അധികാരത്തെ നിയന്ത്രിക്കുന്ന പുതിയ ബില്‍ പാസാക്കിയിരിക്കുകയാണ് സ്റ്റാലിന് സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്കുന്ന നിയമഭേദഗതിയാണ് തമിഴ്നാട് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അണ്ണാ…
Read More