യുവതിയെ വഞ്ചിച്ചു: മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസ്

ആദ്യഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചതിന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. 2020ൽ ബിബിഎംപിയിലെ പ്രധാന പദവിയിലിരിക്കെയാണ് ഉദ്യോഗസ്ഥൻ യുവതിയുമായി ഡേറ്റിംഗ് ആരംഭിച്ചത്. 10 വർഷം മുമ്പ് താൻ ഭാര്യയുമായി വേർപിരിഞ്ഞുവെന്നും വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്നുമാണ് ഇയാൾ യുവതിയോട് പറഞ്ഞത്. തുടർന്ന് ഫെബ്രുവരി 14ന് ഇരുവരും ബന്നാർഘട്ട റോഡിലെ ഒരു ക്ഷേത്രത്തിൽ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ  വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷം, തന്റെ ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥൻ തന്നോട് “കള്ളം” പറഞ്ഞതായി…

Read More
Click Here to Follow Us