ചെന്നൈ: ബിജെപിയിൽ നിന്ന് വിട്ട ശേഷം നടി ഗൗതമി എഐഡിഎംകെയില്‍ ചേര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ബിജെപിയുമായുള്ള 27 വര്‍ഷത്തെ ബന്ധം അടുത്തിടെയാണ് ഗൗതമി അവസാനിപ്പിച്ചത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. എന്നാല്‍ വിശ്വാസ വഞ്ചനകാണിച്ച് തന്റെ സ്വത്തുക്കള്‍ തട്ടിയെടുത്ത വ്യക്തിയെ പാര്‍ട്ടി അംഗങ്ങള്‍ പിന്തുണച്ചുതായി രാജിക്കത്തില്‍ ഗൗതമി ആരോപിച്ചിരുന്നു. അളഗപ്പന്‍ എന്ന വ്യക്തിയുമായി ഗൗതമിക്കുണ്ടായ തര്‍ക്കങ്ങളാണ് പാര്‍ട്ടി വിടുന്നതിലേക്ക് വരെ നയിച്ചത്. ഗൗതമിയുടെ പേരിലുള്ള വസ്തുവകകള്‍ നോക്കി നടത്തുന്നതിനായി സി…
Read MoreTag: Gouthami
നടി ഗൗതമിയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ മുഖ്യപ്രതികൾ പിടിയിൽ
തൃശൂർ∙ നടി ഗൗതമിയുടെ സ്വത്തു തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. കുന്നംകുളത്തു നിന്നാണ് പ്രതികളെ പിടികൂടിയത് . പ്രതികളായ സി.അളഗപ്പൻ, ഭാര്യ നാച്ചിയമ്മാൾ, മറ്റു രണ്ടു കുടുംബാംഗങ്ങൾ എന്നിവരാണ് പിടിയിലായത്. കുന്നംകുളം ചൂണ്ടലിലെ വാടക വീട്ടിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നെന്നാണു വിവരം. ചെന്നൈ ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതി അളഗപ്പന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇവർക്കെതിരെ സെൻട്രൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. 25 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ് ഗൗതമിയുടെ പരാതി.…
Read Moreനടി ഗൗതമിയുടെ പരാതിയിൽ ആറ് പേർക്കെതിരെ കേസ്
ചെന്നൈ: 25 കോടി മൂല്യമുള്ള തൻറെ സ്വത്തുവകകൾ വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുക്കപ്പെട്ടെന്ന നടി ഗൗതമിയുടെ പരാതിയിൽ ആറുപേർക്കെതിരെ കേസ്. ശ്രീപെരുംപുതൂരിൽ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുള്ള ഭൂമിയാണ് തട്ടിയെടുക്കപ്പെട്ടതെന്നും താനും ഇപ്പോൾ വധഭീഷണി നേരിടുന്നുണ്ടെന്നും ഗൗതമി നേരത്തെ പരാതി നൽകിയിരുന്നു. ചെന്നൈ പോലീസ് കമ്മിഷണർക്ക് ആണ് പരാതി നൽകിയിരുന്നു. വ്യാഴാഴ്ചയാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്. അതിന് പിന്നാലെ ഗൗതമിയെ വിളിച്ചുവരുത്തി പോലീസ് വിശദമായ മൊഴി എടുത്തു. കാഞ്ചീപുരം ജില്ലാ പോലീസാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. തൻറെ ആരോഗ്യസ്ഥിതിയും മകളുടെ പഠന ചെലവുകളും മുന്നിൽ…
Read Moreനടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണി
ചെന്നൈ: നടി ഗൗതമിയ്ക്കും മകള്‍ക്കുമെതിരെ വധ ഭീഷണിയുള്ളതായി പരാതി. പരാതിയില്‍ ചെന്നൈ സെൻട്രല്‍ ക്രൈം ബ്രഞ്ച് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്. അടുത്തിടെ ഗൗതമിയുടെ ഉടമസ്ഥതയിലുള്ള 46 സെന്റ് ഭൂമി വില്‍ക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കെട്ടിട നിര്‍മ്മാണ മുതലാളിയായ അഴകപ്പനും ഭാര്യയും ഗൗതമിയെ സമീപിച്ചു. പിന്നീട് ഇവര്‍ 25 കോടിയോളം വരുന്ന ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് മനസ്സിലാക്കിയ നടി ഇരുവര്‍ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയായിരുന്നു വധ ഭീഷണി ഉയര്‍ന്നത്. അളഗപ്പനും അയാളുടെ രാഷ്ട്രീയ ഗുണ്ടകളും…
Read More