ബാലതാരം ആയി മലയാള സിനിമയിലേക്ക് എത്തിയ താരം മഞ്ജിമ മോഹനും നടൻ ഗൗതം കാർത്തിക്കും വിവാഹിതരായി. ചെന്നൈയിൽ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം. സംവിധായകൻ മണിരത്‌നം, ഗൗതം മേനോൻ, അഭിനേതാക്കളായ വിക്രം പ്രഭു, ആർകെ സുരേഷ്, ശിവകുമാർ, ഐശ്വര്യ രജനികാന്ത്, അശോക് സെൽവൻ, ആദി, നിക്കി ഗൽറാണി തുടങ്ങിയ സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. പ്രശസ്ത ഛായാഗ്രഹകൻ വിപിൻ മോഹന്റെയും നർത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹൻ. ‘കളിയൂഞ്ഞാൽ’ എന്ന സിനിമയിൽ ബാലതാരമായാണ് മഞ്ജിമ അഭിനയ രംഗത്തേക്ക് എത്തുന്നത്.…
Read More