ബെംഗളൂരു: സംസ്ഥാന സർക്കാർ അടുത്തിടെ ആരംഭിച്ച ‘ശക്തി’പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നു. സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി കോൺഗ്രസിന്റെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. സാധാരണക്കാരായ സ്ത്രീകൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാണ്. കാരണം മുൻപ് അവരുടെ വരുമാനത്തിൻറെ നല്ലൊരു ഭാഗം യാത്രക്കായി ചെലവഴിച്ചിരുന്നു. എന്നാൽ ഇതിൻറെ ചുവടുപിടിച്ച് വീട്ടുജോലിക്കാരായ സ്ത്രീകളുടെ ശമ്പളം കുറയ്ക്കാനൊരുങ്ങുകയാണ് ബെംഗളൂരുവിലെ വിവിധ അപ്പാർട്ടുമെന്റുകളിലെ താമസക്കാർ. ട്വിറ്റർ ഉപയോക്താവായ മാനസിയാണ് ഇക്കാര്യം പങ്കുവച്ചത്. യാത്രാച്ചെലവുകൾ കൂടി കണക്കിലെടുത്താണ് നേരത്തെ വീട്ടുജോലിക്കാർക്ക് ഉയർന്ന വേതനം നൽകിയിരുന്നത്. …
Read MoreTag: free travel
സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചതോടെ വെട്ടിലായത് വിദ്യാർത്ഥികൾ
ബെംഗളൂരു: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി ആരംഭിച്ചതോടെ സ്‌കൂളിലേക്കും കോളേജിലേക്കും പോകാൻ ബുദ്ധിമുട്ടി വിദ്യാർഥികൾ. യലബുർഗ താലൂക്കിലെ റൂട്ടിലെ ബസുകളിൽ ആളുകൾ നിറഞ്ഞു കവിയുന്നു, വിദ്യാർത്ഥികൾക്ക് കയറാൻ ഇടമില്ലാത്ത അവസ്ഥയാണ്. യലബുർഗ താലൂക്കിലെ ബേവുരു ക്രോസിൽ തിങ്കളാഴ്ച രാവിലെ ഏഴു മുതൽ 11 വരെ വിദ്യാർഥികൾ ബസ് കിട്ടാതെ കാത്തുനിൽക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. താലൂക്കിലെ വനഗേരി, ഹുനസിഹാള, കോലിഹാള, ലകമനാഗുലെ തുടങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ബേവുരു ക്രോസിൽ എത്തുന്ന വിദ്യാർഥികൾ കുഷ്തഗി, കൊപ്പൽ നഗരപ്രദേശങ്ങളിലെ സ്‌കൂളുകളിലേക്കും കോളജുകളിലേക്കും ആണ് പോകുന്നത്. എന്നാൽ…
Read Moreസ്ത്രീകൾക്ക് സൗജന്യ യാത്ര ഉടൻ
ബെംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. നാളെ ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ നാല് ഡിവിഷനുകളിലേയും മാനേജിംഗ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യാതൊരു വ്യവസ്ഥകളും ഇല്ല. എപിഎല്‍ എന്നോ ബിഎല്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം’, രാമലിംഗ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.’എംഡിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ചും ദോഷത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി…
Read Moreബിഎംടിസിയുടെ സൗജന്യ യാത്ര ആകർഷിച്ചത് 35 ലക്ഷത്തോളം യാത്രക്കാരെ
ബെംഗളൂരു: തിങ്കളാഴ്ചത്തെ എല്ലാ ബസ് സർവീസുകളും സൗജന്യമാക്കിയുള്ള ബിഎംടിസിയുടെ പരീക്ഷണം, യാത്രക്കാരുടെ എണ്ണത്തിലുണ്ടായ അപ്രതീക്ഷിത വർധനയെത്തുടർന്ന് ബസുകളുടെ ക്ഷാമത്തിന്റെ നഗ്നയാഥാർത്ഥ്യം മുന്നിലെത്തിച്ചു. പ്രധാന ബസ് സ്റ്റാൻഡ് പരിസരങ്ങളായ മജസ്റ്റിക്, ശാന്തിനഗർ, മൈസൂരു റോഡ്, കെആർ മാർക്കറ്റ് എന്നിവിടങ്ങളിലായി നൂറുകണക്കിനാളുകളാണ് ബസുകൾക്കായി കാത്തുനിന്നത്. കെആർ മാർക്കറ്റിൽ അക്ഷമരായ ജനക്കൂട്ടം ഓട്ടോറിക്ഷകൾ തേടാൻ ശ്രമിച്ചതോടെ പല റൂട്ടുകളിലേക്കും ബസുകൾ അപര്യാപ്തമായിരുന്നു. എന്നിരുന്നാലും, തിങ്കളാഴ്ച യാത്രക്കാരുടെ എണ്ണം 35 ലക്ഷം കടന്നതായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ഉദ്യോഗസ്ഥർ പറഞ്ഞു. ഒമ്പത് വർഷം മുമ്പ് കണ്ട പ്രതിദിനം…
Read Moreസ്വാതന്ത്ര്യദിനാഘോഷവും രജത ജൂബിലിയും സൗജന്യ യാത്ര ഒരുക്കി ബിഎംടിസി
ബെംഗളൂരു: 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടേയും 25-ാം വാർഷികത്തിന്റെയും ഭാഗമായി ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) ഓഗസ്റ്റ് 15-ന് റെഗുലർ, വോൾവോ ഉൾപ്പെടെ എല്ലാ ബസുകളിലും സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി. എല്ലാ ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന രജതജൂബിലിയോടനുബന്ധിച്ച് സമർപ്പിച്ച നിർദ്ദേശം മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അംഗീകരിച്ചതായി ബിഎംടിസി പ്രസിഡന്റ് നന്ദീഷ് റെഡ്ഡി പറഞ്ഞു.
Read More